Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകുടിവെള്ള പ്രതിസന്ധി...

കുടിവെള്ള പ്രതിസന്ധി തടയാൻ നടപടികൾ സ്വീകരിക്കണം -ബി.ഡബ്ല്യു.എസ്.എസ്.ബി മേധാവി

text_fields
bookmark_border
കുടിവെള്ള പ്രതിസന്ധി തടയാൻ നടപടികൾ സ്വീകരിക്കണം   -ബി.ഡബ്ല്യു.എസ്.എസ്.ബി മേധാവി
cancel

ബം​ഗ​ളൂ​രു: ഇ​ത്ത​വ​ണ മ​ഴ കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ല്‍ ബം​ഗ​ളൂ​രു​വി​ലെ ജ​ന​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ള പ്ര​തി​സ​ന്ധി ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ബി.​ഡ​ബ്ല്യു.​എ​സ്.​എ​സ്.​ബി ചെ​യ​ർ​പേ​ഴ്‌​സ​ൻ എ​ൻ. മ​ഞ്ജു​ള മു​തി​ർ​ന്ന ബോ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

ബാം​ഗ്ലൂ​ർ വാ​ട്ട​ർ സ​പ്ലൈ ആ​ൻ​ഡ് സീ​വ​റേ​ജ് ബോ​ർ​ഡ് ഹെ​ഡ് ഓ​ഫി​സി​ൽ സോ​ണ​ൽ ചീ​ഫ് എ​ൻ​ജി​നീ​യ​ർ​മാ​രു​മാ​യി ന​ട​ത്തി​യ അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍. കെ.​ആ​ർ.​എ​സ്. റി​സ​ർ​വോ​യ​റി​ലെ നി​ല​വി​ലെ ജ​ല​നി​ര​പ്പി​നെ​ക്കു​റി​ച്ചും ജ​ലം വി​വേ​ക​പൂ​ർ​വം ഉ​പ​യോ​ഗി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചും അ​വ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി വി​ശ​ദ​മാ​യ ച​ർ​ച്ച​ക​ൾ ന​ട​ത്തി. ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​യാ​ല്‍ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചും ഹേ​മാ​വ​തി, ക​ബ​നി ജ​ല​സം​ഭ​ര​ണി​ക​ളി​ൽ നി​ന്ന് ന​ഗ​ര​ത്തി​ലേ​ക്ക് വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​യും ച​ർ​ച്ച വി​ഷ​യ​മാ​യി.

തു​ട​ർ​ച്ച​യാ​യ നി​രീ​ക്ഷ​ണം, ശാ​സ്ത്രീ​യ വി​ല​യി​രു​ത്ത​ൽ, സ​മ​യ​ബ​ന്ധി​ത​മാ​യ ഇ​ട​പെ​ട​ൽ എ​ന്നി​വ അ​നി​വാ​ര്യ​മാ​ണെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു. ന​ഗ​ര​ത്തി​ലെ ഭൂ​ഗ​ർ​ഭ​ജ​ല​നി​ര​പ്പി​നെ​യും നി​ല​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കു​ഴ​ൽ​ക്കി​ണ​റു​ക​ളു​ടെ യ​ഥാ​ർ​ത്ഥ സ്ഥി​തി​യെ​യും കു​റി​ച്ച് ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സി​ൽ (ഐ.​ഐ.​എ​സ്‌.​സി) നി​ന്ന് സ​മ​ഗ്ര​മാ​യ റി​പ്പോ​ർ​ട്ട് നേ​ടാ​നും സ​മീ​പ​ഭാ​വി​യി​ൽ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള പ്ര​തി​സ​ന്ധി ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ ജാ​ഗ്ര​ത പാ​ലി​ക്കാ​നും മ​ഞ്ജു​ള മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രോ​ട് നി​ർ​ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drinking watergovernment actionBWSSB
News Summary - Measures should be taken to prevent drinking water crisis, says BWSSB head
Next Story