Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightനടപ്പാത കൈയേറി...

നടപ്പാത കൈയേറി എം.സി.സി ഷെ​ഡ് നി​ർ​മി​ച്ചു

text_fields
bookmark_border
നടപ്പാത കൈയേറി എം.സി.സി ഷെ​ഡ് നി​ർ​മി​ച്ചു
cancel
camera_alt

പു​ത്ത​ലി പാ​ർ​ക്കി​നോ​ട് ചേ​ർ​ന്ന ന​ട​പ്പാ​ത​യി​ല്‍ മൈ​സൂ​രു സി​റ്റി കോ​ർ​പ്പ​റേ​ഷ​ൻ നിർമിച്ച മാലിന്യ ശേഖരണ ഷെ​ഡ്

ബം​ഗ​ളൂ​രു: മൈ​സൂ​രു സി​റ്റി കോ​ർ​പ്പ​റേ​ഷ​ൻ (എം.​സി.​സി) ന​ട​പ്പാ​ത ക​യ്യേ​റി​യെ​ന്ന് പ​രാ​തി. ബ​ന്നി മ​ണ്ഡ​പി​ലെ പു​ത്ത​ലി പാ​ർ​ക്കി​നോ​ട് ചേ​ർ​ന്നു​ള്ള ന​ട​പ്പാ​ത​യി​ല്‍ ഖ​ര മാ​ലി​ന്യ​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി ഷെ​ഡ് യാ​ത്രി​ക​ര്‍ക്ക് ത​ട​സ്സ​മാ​യി മാ​റി​യെ​ന്നാ​ണ് പ​രാ​തി.

ന​ട​പ്പാ​ത​യു​ടെ ഭൂ​രി​ഭാ​ഗ​വും ക​യ്യേ​റി​യാ​ണ് ഷെ​ഡ് നി​ർ​മി​ച്ച​ത്. ഇ​ത് മൂ​ലം കാ​ല്‍ ന​ട യാ​ത്രി​ക​ര്‍ക്ക് ഇ​തു​വ​ഴി ന​ട​ക്കാ​ന്‍ പ്ര​യാ​സം നേ​രി​ടു​ക​യും യാ​ത്രി​ക​ര്‍ പാ​ര്‍ക്കി​ന്‍റെ എ​തി​ര്‍ വ​ശ​ത്തു​കൂ​ടെ ന​ട​ക്കേ​ണ്ട സ്ഥി​തി വി​ശേ​ഷം വ​രി​ക​യും ചെ​യ്തു. 17ാം വാ​ർ​ഡി​ൽ നി​ന്നു​ള്ള ഖ​ര മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന​തി​നാ​ണ് ഷെ​ഡ് നി​ർ​മി​ച്ച​ത്. കൂ​ടാ​തെ പൗ​ര​ക​ർ​മി​ക​ൾ​ക്ക് വി​ശ്ര​മ​മു​റി​യും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. വി​ശ്ര​മ​മു​റി​ക്ക് മു​മ്പി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് സ​ഞ്ച​രി​ക്കാ​ൻ മ​തി​യാ​യ സ്ഥ​ല​മു​ണ്ടെ​ങ്കി​ലും ഷെ​ഡി​ന് മു​മ്പി​ലൂ​ടെ യാ​ത്ര​ക്കാ​ര്‍ക്ക് ന​ട​ക്കാ​ന്‍ സാ​ധി​ക്കി​ല്ല.

ന​ട​പ്പാ​ത​യി​ല്‍ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് മ​തി​യാ​യ സ്ഥ​ലം ന​ല്‍ക​ണ​മെ​ന്നും അ​തി​നാ​വ​ശ്യ​മാ​യ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും താ​മ​സ​ക്കാ​ർ അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sidewalkbuiltencroachingMCC violation case
News Summary - MCC shed built by encroaching on the sidewalk
Next Story