'മഴവില്ല് ' ബാല ചിത്രരചന മത്സരം
text_fieldsബംഗളൂരു: 'മലർവാടി' ബാലസംഘത്തിന്റെയും ടീൻ ഇന്ത്യയുടെയും സംയുക്താഭിമുഖ്യത്തിൽ ശിവാജി നഗർ ഏരിയതല മഴവില്ല് ബാല ചിത്രരചന മത്സരം സംഘടിപ്പിച്ചു ഹിറ സെന്റർ കോൾസ് പാർക്കിൽ നടന്ന മത്സരത്തിൽ കെ.ജി തലം മുതൽ ഹൈസ്കൂൾ തലം വരെ അഞ്ചു വിഭാഗങ്ങളിലായി മത്സരം നടന്നു. കാറ്റഗറി ഒന്നിൽ റുവ റഷീദ്, ഇഫ മെഹർ, ഫൈവ മറിയം എന്നിവരും കാറ്റഗറി രണ്ടിൽ അലൈൻ ഷഫീഖ്, ഇസ്ബ, ഫർഹിൻ സാക്കി എന്നിവരും കാറ്റഗറി മൂന്നിൽ മറിയം ബിലാൽ, അഹിൽ അഹ്മദ്, മുഹമ്മദ് ലുദുഫി എന്നിവരും വിജയികളായി. കാറ്റഗറി നാലിൽ നബാ സൈനബ്, അദ ഫാത്തിമ, സമാ സൈനബ് എന്നിവരും കാറ്റഗറി അഞ്ചിൽ ഫാത്തിമ സന, റിയ രാജൻ, ഇലാൻ അജ്മൽ എന്നിവരുമാണ് വിജയികൾ. ഏരിയതലത്തിൽ തിരഞ്ഞെടുക്കുന്ന മൂന്ന് ചിത്രങ്ങൾ ജില്ല -സംസ്ഥാനതല മത്സരത്തിന് അയക്കും.
'അൽഫായുഗത്തിലെ കുട്ടികൾ' എന്ന വിഷയത്തിൽ അംജദ് പാരന്റിങ് ക്ലാസ് എടുത്തു. നഫീസ സ്വാഗതം പറഞ്ഞു. ഷാഹിർ അധ്യക്ഷത വഹിച്ചു. വിജയികൾക്ക് ഷാഹിന ലത്തീഫ്, ഷാഹിർ, അംജദ് എന്നിവർ സമ്മാനം കൈമാറി. സീനത്ത്, ജെസീം, ലിജി ഉമർ, സുഹാന, ഡോ. സീന, ഇസ്മായിൽ, ഫാറൂഖ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

