'മഴവില്ല് 2022' സംസ്ഥാന ബാലചിത്രരചന മത്സരം
text_fieldsrepresentational image
ബംഗളൂരു: മലർവാടിയുടെ 'മഴവില്ല് 2022' സംസ്ഥാന ബാലചിത്രരചന മത്സരം നവംബർ 12ന് ഉച്ചക്ക് രണ്ടിന് ബംഗളൂരുവിലെ മൂന്ന് കേന്ദ്രങ്ങളിലായി നടക്കും.
നഴ്സറി തലം മുതൽ പത്താം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്ക് അഞ്ച് കാറ്റഗറികളിലായിട്ടാണ് മത്സരം. 'ആൽഫ തലമുറയിലെ കുട്ടികൾ' എന്ന വിഷയത്തിൽ പാരന്‍റിങ് ക്ലാസും ഉണ്ടാകും. ഓരോ കാറ്റഗറിയിൽനിന്നും തിരഞ്ഞെടുക്കുന്ന മൂന്ന് ചിത്രങ്ങൾ സംസ്ഥാനതലത്തിലേക്ക് അയച്ചുകൊടുക്കും.
സംസ്ഥാന തലത്തിൽ വിജയികളാകുന്ന ഒന്ന്, രണ്ട് , മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 5000, 4000, 3000 രൂപ കാഷ് അവാർഡും സർട്ടിഫിക്കറ്റും ഉപഹാരവും ലഭിക്കും. മത്സരസ്ഥലങ്ങളും കൺവീനർമാരുടെ നമ്പറും: ശിവാജി നഗർ ഏരിയ-9744708655, മാറത്തഹള്ളി ഏരിയ- 7356788767, മടിവാള ഏരിയ- 8296379444.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

