Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമൗവഞ്ചേരി മഹല്ല് സംഗമം...

മൗവഞ്ചേരി മഹല്ല് സംഗമം ജനുവരി 28ന്

text_fields
bookmark_border
മൗവഞ്ചേരി മഹല്ല് സംഗമം ജനുവരി 28ന്
cancel
camera_alt

മൂ​ന്നു മാ​സം​കൊ​ണ്ട് ഖു​ർ​ആ​ൻ പൂ​ർ​ണ​മാ​യി കൈ​പ്പ​ട​യി​ൽ എ​ഴു​തി​യ ക​ണ്ണൂ​ർ മൗ​വ​ഞ്ചേ​രി മ​ഹ​ല്ല്​ ക​മ്മി​റ്റി അം​ഗം ടി.​വി. മു​സ്ത​ഫ ഹാ​ജി​യെ എം.​എം.​എ വൈ​സ്‌ പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ. പി. ​ഉ​സ്മാ​ൻ ആ​ദ​രി​ക്കു​ന്നു

ബംഗളൂരു: കണ്ണൂർ മൗവഞ്ചേരി മഹല്ല് ബംഗളൂരു ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തിൽ മഹല്ല് സംഗമം ജനുവരി 28ന് നടക്കും. മൈസൂർ റോഡ് കർണാടക മലബാർ സെന്‍ററിലെ എം.എം.എ ഓഡിറ്റോറിയത്തിൽ വൈകീട്ട് ഏഴിനാണ് പരിപാടി. മൗവഞ്ചേരി മഹല്ല് നിവാസികളിലെ ബംഗളൂരുവിൽ താമസമുള്ള കുടുംബങ്ങളും നാട്ടിൽനിന്ന് വരുന്നവരും പങ്കെടുക്കും.

ഭാവി കർമപദ്ധതികൾക്ക് രൂപംനൽകും. ഡബിൾ റോഡ് ശാഫി മസ്ജിദിൽ മഹല്ല് പ്രസിഡന്റ് നസീർ ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന സബ് കമ്മിറ്റിയാണ് ഇതുസംബന്ധമായ തീരുമാനമെടുത്തത്. ചടങ്ങിൽ ഖുർആൻ മൂന്നുമാസംകൊണ്ട് സ്വന്തം കൈപ്പടയിൽ എഴുതിയ മഹല്ല് കമ്മിറ്റി ഭാരവാഹിയും പൗരപ്രമുഖനുമായ ടി.വി. മുസ്തഫ ഹാജിയെ എം.എം.എ വൈസ്‌ പ്രസിഡന്റ്‌ അഡ്വ. പി.ഉസ്മാൻ ആദരിച്ചു.

ജനറൽ സെക്രട്ടറി ടി.സി. സിറാജ്‌, സെക്രട്ടറി ശംസുദ്ദീൻ കൂടാളി, വി.സി. കരീം ഹാജി, പി.എം. മുഹമ്മദ്‌ മൗലവി, ഖതീബ്‌ സൈദ്‌ മുഹമ്മദ്‌ നൂരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മൊവ്വഞ്ചേരി കമ്മിറ്റി അംഗങ്ങളായ സലാം, അശ്റഫ്, നൗഷാദ്, സജ്നാസ്, ഹാരിസ് എന്നിവർ സംസാരിച്ചു. മഹല്ല് ഖതീബ് ശരീഫ് ദാരിമി മുഖ്യപ്രഭാഷണം നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mauvancheri Mahal Sangamam
News Summary - Mauvancheri Mahal Sangamam on 28th January
Next Story