Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബംഗളൂരു ബയോ ഇന്നവേഷൻ...

ബംഗളൂരു ബയോ ഇന്നവേഷൻ സെന്ററിൽ അഗ്നിബാധ

text_fields
bookmark_border
ബംഗളൂരു ബയോ ഇന്നവേഷൻ സെന്ററിൽ അഗ്നിബാധ
cancel

ബംഗളൂരു: നഗരത്തിൽ ഇലക്ട്രോണിക് സിറ്റിയിലെ ബയോ ഇന്നൊവേഷൻ സെൻററിൽ (ബംഗളൂരു ബയോ ഇന്നവേഷൻ സെൻറർ) അഗ്നിബാധ. രാസപ്രവർത്തനം മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

ബുധനാഴ്ച പുലർച്ചെ അഞ്ചിന് തീ ആളിപ്പടർന്നതോടെ ജീവനക്കാർ ഓടി രക്ഷപ്പെട്ടു. ആളപായമില്ല. സർക്കാർ നിയന്ത്രണത്തിലുള്ള സെന്ററിന്റെ 70 ശതമാനവും നശിച്ചു.

അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ അണച്ചു. ഇലക്‌ട്രോണിക് സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പുതിയ മരുന്നുകൾ തയ്യാറാക്കുന്നതിനായി വിവിധ തരത്തിലുള്ള പരീക്ഷണങ്ങളാണ് ലാബുകളിൽ നടക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fireBangalore Bioinnovation Centre
News Summary - Massive fire at Bangalore Bioinnovation Centre
Next Story