Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകാവേരി നദീജല തർക്കം; ...

കാവേരി നദീജല തർക്കം; മാണ്ഡ്യയില്‍ വന്‍ പ്രതിഷേധം

text_fields
bookmark_border
കാവേരി നദീജല തർക്കം;  മാണ്ഡ്യയില്‍ വന്‍ പ്രതിഷേധം
cancel
camera_alt

മു​ൻ മു​ഖ്യ​മ​ന്ത്രി ബി.​എ​സ് യെ​ദി​യൂ​ര​പ്പ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ണ്ഡ്യ ജി​ല്ല​യി​ലെ ശ്രീ​രം​ഗ​പ​ട്ട​ണ​യി​ലെ കൃ​ഷ്ണ രാ​ജ സാ​ഗ​ർ (കെ.​ആ​ർ.​എ​സ്) അ​ണ​ക്കെ​ട്ടി​ന് സ​മീ​പം ന​ട​ന്ന പ്ര​തി​ഷേ​ധം

ബംഗളൂരു: കാവേരി ജലം തമിഴ്‌നാടിന് വിട്ടുകൊടുക്കാനുള്ള കാവേരി ജല മാനേജ്‌മെന്‍റ് അതോറിറ്റിയുടെ (സി.ഡബ്ല്യു.എം.എ) നിർദേശത്തെ അപലപിച്ച് മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ നേതൃത്വത്തിൽ മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണയിലെ കൃഷ്ണ രാജ സാഗർ (കെ.ആർ.എസ്) അണക്കെട്ടിന് സമീപം വെള്ളിയാഴ്ച ബി.ജെ.പി വൻ പ്രതിഷേധം നടത്തി.

കെ.ആർ.എസ് അണക്കെട്ട് ഉപരോധിക്കാൻ ശ്രമിച്ച കർണാടക ബി.ജെ.പി പ്രസിഡന്‍റ് ബി. വൈ. വിജയേന്ദ്രയെയും നിരവധി ബി.ജെ.പി നേതാക്കളെയും പൊലീസ് കരുതൽ തടങ്കലിൽ വെച്ചു.

മഴ കുറവായതിനാൽ സംസ്ഥാനത്ത് കടുത്ത ജലക്ഷാമവും വരൾച്ചയും നേരിടുന്ന സാഹചര്യത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചത് എന്ന് നേതാക്കള്‍ ആരോപിച്ചു.

തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുക്കില്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമായ ഉറപ്പ് നൽകിയില്ലെങ്കിൽ ആഗസ്റ്റ് രണ്ടിന് മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവകക്ഷി യോഗം ബഹിഷ്‌കരിക്കുമെന്ന് ബി.ജെ.പി മുന്നറിയിപ്പ് നൽകി. സംസ്ഥാനത്തിന്‍റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ശിവകുമാർ യഥാർഥത്തിൽ പ്രതിജ്ഞാബദ്ധനാണെങ്കിൽ കെ.ആർ.എസിൽനിന്ന് ഒരു തുള്ളി വെള്ളം പോലും വിട്ടുകൊടുക്കില്ലെന്നും ആവശ്യമെങ്കിൽ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്നും അദ്ദേഹം പ്രഖ്യാപിക്കണമായിരുന്നുവെന്നും അതിന് പകരം രാഷ്ട്രീയ നാടകം കളിക്കുകയാണെന്നും യെദിയൂരപ്പ ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kaveri waterDisputeMandya
News Summary - കാവേരി നദീജല തർക്കം; മാണ്ഡ്യയില്‍ വന്‍ പ്രതിഷേധം
Next Story