ബേലൂരിൽ ചായക്കടയിലേക്ക് കാട്ടാനയുടെ ‘മാസ് എൻട്രി’
text_fieldsബംഗളൂരു: ഹാസനിലെ ബേലൂരിൽ ചായക്കടയിലേക്ക് കുതിച്ചെത്തിയ കാട്ടാന പരിഭ്രാന്തി പരത്തി. ബേലൂർ ചീരനഹള്ളിയിലാണ് സംഭവം. കാട്ടാന റോഡ് മുറിച്ചുകടക്കുന്നതിനിടെ ആളുകൾ ഫോണിൽ ഫോട്ടോയെടുക്കുകയും വിഡിയോ പകർത്തുകയും ചെയ്തതോടെ പിടിയാന ആളുകളെ ഓടിക്കുകയായിരുന്നു. ആളുകൾ സമീപത്തെ കഫറ്റീരിയയിലേക്ക് ഓടി രക്ഷപ്പെട്ടതോടെ ആനയും പിന്നാലെ കൂടി.
അൽപസമയം പരിഭ്രാന്തി സൃഷ്ടിച്ചശേഷം പിടിയാന സമീപത്തെ എസ്റ്റേറ്റിലേക്ക് പിൻവാങ്ങി. ബേലൂർ, സകലേഷ്പുർ, ആലൂർ മേഖലയിൽ കാട്ടാനകൾ നാട്ടിലിറങ്ങുന്നത് പതിവാണ്. കേരളത്തിൽ മാനന്തവാടിയെ വിറപ്പിച്ച തണ്ണീർക്കൊമ്പനും ബേലൂർ മഖ്നയും ഹാസനിൽനിന്ന് പിടികൂടി ബന്ദിപ്പൂർ വനത്തിൽ തുറന്നുവിട്ട ആനകളായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

