മസ്ജിദ് റഹ്മ ഭാരവാഹികൾ
text_fieldsബംഗളൂരു: ഹിറ ഫൗണ്ടേഷൻ ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള മസ്ജിദ് റഹ്മയിൽ പുതിയ കാലയളവിലേക്കുള്ള കമ്മിറ്റിയെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ഫൈസൽ ഉസ്മാൻ, സെക്രട്ടറി റഫീഖ് പി.കെ, വൈസ് പ്രസിഡന്റ് മുഹമ്മദ് ഷഹീർ കെ. എന്നിവരെ തിരഞ്ഞെടുത്തു.
ബംഗളൂരു ഹിറ സെന്ററിൽ ചേർന്ന യോഗത്തിൽ ഹിറ ഫൗണ്ടേഷൻ ട്രസ്റ്റ് ചെയർമാൻ ഹസൻ പൊന്നൻ അധ്യക്ഷത വഹിച്ചു. സ്ത്രീകൾക്കുകൂടി നമസ്കാര സൗകര്യമൊരുക്കിയ, മാതൃഭാഷയിൽ ജുമുഅ ഖുതുബ നിർവഹിക്കുന്ന ബംഗളൂരു മലയാളികളുടെ ആദ്യത്തെ സംരംഭമാണ് കോൾസ് പാർക്കിലെ സെന്റ് ജോൺസ് റോഡിൽ സ്ഥിതിചെയ്യുന്ന മസ്ജിദ് റഹ്മയെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
അടുത്തകാലത്തായി ഇംഗ്ലീഷിലും ഖുതുബ ആരംഭിച്ചിരുന്നു. മസ്ജിദ് റഹ്മയുടെ നേതൃത്വത്തിലുള്ള ഹിറ വെൽഫെയർ അസോസിയേഷൻ (എച്ച്.ഡബ്ല്യു.എ) ബംഗളൂരു നിവാസികൾക്കിടയിൽ വർഷങ്ങളോളമായി സേവനം ചെയ്യുന്നുണ്ട്. ജമാഅത്തെ ഇസ്‍ലാമി കേരള ബംഗളൂരു മേഖല പ്രസിഡന്റ് റഹീം കോട്ടയം, മസ്ജിദ് റഹ്മ ഖതീബ് കെ.വി. ഖാലിദ്, ശബീർ മുഹ്സിൻ, വി.പി. സിറാജ്, സാബു ഷെഫീഖ്, മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

