മതസൗഹാർദത്തിന്റെ സംഗമവേദിയായി ‘മസ്ജിദ് ദർശൻ’
text_fieldsകെ.ആർ പുരത്തെ മസ്ജിദ് നൂറിൽ നടന്ന ‘മസ്ജിദ് ദർശൻ’
ബംഗളൂരു: ഐക്യത്തിന്റെയും മതസൗഹാർദത്തിന്റെയും സംഗമവേദിയായി മസ്ജിദ് നൂർ, ‘മസ്ജിദ് ദർശൻ’ പരിപാടി. ജമാഅത്തെ ഇസ്ലാമി കേരള, മാറത്ത ഹള്ളി, മഹാദേവപുര ഹൽഖകളുടെയും ജമാഅത്തെ ഇസ്ലാമി കർണാടക, ബംഗളൂരു മെട്രോയുടെയും സംയുക്താഭിമുഖ്യത്തിൽ മസ്ജിദ് നൂർ പരിപാലന കമ്മിറ്റിയുമായി സഹകരിച്ചാണ് കെ.ആർ. പുരത്തെ മസ്ജിദ് നൂറിൽ ‘മസ്ജിദ് ദർശൻ’ സംഘടിപ്പിച്ചത്.
വിവിധ മത വിഭാഗങ്ങൾക്ക് മസ്ജിദിൽ എന്താണ് നടക്കുന്നതെന്നും അതിന്റെ പ്രത്യേകതകളും വ്യത്യസ്തതകളും അവയുടെ സൗന്ദര്യവും അടുത്തറിയാൻ അവസരം ഒരുക്കുകയായിരുന്നു ലക്ഷ്യം.
മസ്ജിദിലെ ദൈനംദിന പ്രവർത്തനങ്ങൾ, വിദ്യാഭ്യാസ, സേവന പ്രവർത്തനങ്ങളും പദ്ധതികളും വിവരിക്കുന്ന എക്സിബിഷൻ എന്നിവ നടന്നു. പ്രോഗ്രാം കമ്മിറ്റി കൺവീനർ റഹ്ഷാദ്, ജമാഅത്തെ ഇസ്ലാമി കേരള ബംഗളൂരു സിറ്റി പ്രസിഡന്റ് ഷമീർ മുഹമ്മദ്, ജമാഅത്തെ ഇസ്ലാമി കർണാടക ബംഗളൂരു മെട്രോ പ്രസിഡന്റ് ഹാറൂൺ, ഈസ്റ്റ് ഏരിയ പ്രസിഡന്റ് അനീസ് ഹസൻ, സെക്രട്ടറി തൻസീം ബാസിത്ത്, മസ്ജിദ് നൂർ പ്രസിഡന്റ് ദാവൂദ്, ഹംസ കുഞ്ഞ്, ഷമീർ അലി, മുറാദ്, സജ്ന ഷമീർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

