സ്കോളർഷിപ്പുമായി മിതാലിയും ബൂട്ടിയയും
text_fieldsമസായി സ്കൂളുമായി ചേർന്നുള്ള സ്കോളർഷിപ് പദ്ധതി ഉദ്ഘാടനച്ചടങ്ങിൽ മിതാലി രാജും ബൈച്യുങ് ബൂട്ടിയയും
ബംഗളൂരു: രാജ്യത്തെ ഉന്നതവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി ജോബ്ടെക് ഇൻസ്റ്റിറ്റ്യൂട്ടായ മസായി സ്കൂളുമായി ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മിതാലി രാജും മുൻ ഇന്ത്യൻ ഫുട്ബാൾ ടീം ക്യാപ്റ്റൻ ബൈച്യുങ് ബൂട്ടിയയും.
സാങ്കേതികമേഖലയിൽ ഉന്നത പരിശീലനം നൽകുന്ന ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾക്കായി ഇരുവരും സ്കോളർഷിപ്പുകൾ നൽകുമെന്ന് ബംഗളൂരുവിൽ നടന്ന വാർത്തസമ്മേളനത്തിൽ അധികൃതർ അറിയിച്ചു.
ഗുണനിലവാരമുള്ള വിദ്യാഭ്യാസം നേടുക എന്നത് എല്ലാവരുടെയും മൗലികാവകാശമാണെന്നും ഈ സംരംഭത്തിൽ പങ്കുചേരുന്നതിൽ സന്തോഷമുണ്ടെന്നും ഇരുവരും പറഞ്ഞു. സി.ഇ.ഒ പ്രതീപ് ശുക്ല പങ്കെടുത്തു.

