മാർത്തോമ സൺഡേ സ്കൂൾ സമാജം ക്യാമ്പ്
text_fieldsബാംഗ്ലൂർ സെന്റർ സൺഡേ സ്കൂൾ സമാജം സംഘടിപ്പിക്കുന്ന കുട്ടികളുടെ ത്രിദിന ക്യാമ്പ് ഫാ. സഞ്ജു വർഗീസ് ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: മലങ്കര മാർത്തോമ സുറിയാനി സഭയുടെ ബാംഗ്ലൂർ സെന്റർ സൺഡേ സ്കൂൾ സമാജം സംഘടിപ്പിക്കുന്ന കുട്ടികളുടെ ത്രിദിന ക്യാമ്പ് ബീരസാന്ദ്രയിൽ ആരംഭിച്ചു. ഫാ. സഞ്ജു വർഗീസ് ഉദ്ഘാടനം ചെയ്തു.
ഫാ. ബൈജു പാപ്പച്ചൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഫാ. ക്രിസ്റ്റി എം. എബ്രഹാം ക്ലാസിന് നേതൃത്വം നൽകും. 300 ലേറെ കുട്ടികൾ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. ഫാ.സി. ജോൺ, ഫാ. ബിജു എസ്. ചെറിയാൻ, ഫാ. ഷിബു കുര്യൻ, ഫാ. എബി ബാബു, ഷിജി വർഗീസ്, മാത്യു ജോസ്, മാത്യു വർഗീസ് എന്നിവർ സംസാരിച്ചു. ഞായറാഴ്ച രാവിലെ വിശുദ്ധ കുർബാനക്ക് ഫാ. ബൈജു പാപ്പച്ചൻ കർമികത്വം നൽകും. തുടർന്ന് നടക്കുന്ന സമാപനസമ്മേളനത്തിൽ ഫാ. ക്രിസ്റ്റി എം. എബ്രഹാം സന്ദേശം നൽകും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

