Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമാ​ർ​ത്തോ​മാ സ​ഭ...

മാ​ർ​ത്തോ​മാ സ​ഭ സ്റ്റു​ഡ​ന്റ​സ് കോ​ൺ​ഫ​റ​ൻ​സ് നാ​ളെ​ മു​ത​ൽ

text_fields
bookmark_border
students
cancel

ബം​​ഗ​ളൂ​രു: മ​ല​ങ്ക​ര മാ​ർ​ത്തോ​മാ സു​റി​യാ​നി സ​ഭ​യു​ടെ 112ാം മാ​ർ​ത്തോ​മാ സ്റ്റു​ഡ​ന്റ​സ് കോ​ൺ​ഫ​റ​ൻ​സ് തിങ്കളാഴ്ച ​മു​ത​ൽ വ്യാ​ഴാ​ഴ്ച​വ​രെ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്ത​പ്പെ​ടും. കോ​ൺ​ഫ​റ​ൻ​സി​ന് ആ​ദ്യ​മാ​യി​ട്ടാ​ണ് ബം​​ഗ​ളൂ​രു വേ​ദി​യാ​കു​ന്ന​ത്. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള 300ൽ​പ​രം മാ​ർ​ത്തോ​മാ വി​ദ്യാ​ർ​ഥി​ക​ൾ കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കും. സ​ഭ​യു​ടെ ബി​ഷ​പ്പു​മാ​രെ​ല്ലാം കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

ബ​ന്നാ​ർ​ഘ​ട്ട ടി. ​ജോ​ൺ കോ​ള​ജ് അ​ങ്ക​ണ​ത്തി​ലാ​ണ് കോ​ൺ​ഫ​റ​ൻ​സ് ന​ട​ക്കു​ക. വൈ​കു​ന്നേ​രം 5 മ​ണി​ക്ക് റാ​ന്നി ഭ​ദ്രാ​സ​ന അ​ധി​പ​നാ​യ ഡോ. ​ജോ​സ​ഫ് മാ​ർ ബ​ർ​ന്ന​ബാ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യു​ടെ ബാം​ഗ്ലൂ​ർ-​മൈ​ലാ​പ്പൂ​ർ ഭ​ദ്രാ​സ​ന അ​ധി​പ​ൻ ഡോ. ​ഐ​സ​ക്ക് മോ​ർ ഒ​സ്‌​ത്താ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, മാ​ർ​ത്തോ​മ സ​ഭ​യു​ടെ തോ​മ​സ് മാ​ർ തീ​മോ​ത്തി​യോ​സ് എ​പ്പി​സ്കോ​പ്പ, സ​ഖ​റി​യ മാ​ർ അ​പ്രേം എ​പ്പി​സ്കോ​പ്പ, ഡോ. ​ജോ​സ​ഫ് മാ​ർ ഈ​വാ​നി​യോ​സ് എ​പ്പി​സ്കോ​പ്പ, മാ​ത്യൂ​സ് മാ​ർ സെ​റാ​ഫീ എ​പ്പി​സ്കോ​പ്പ, വി​കാ​രി ജ​ന​റ​ൽ റ​വ. ഡോ. ​ഷാo പി. ​തോ​മ​സ്, സ​ഭ​യു​ടെ കേ​ന്ദ്ര- ഭ​ദ്രാ​സ​ന ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Marthoma Sabha Students Conference
News Summary - Marthoma Sabha Students' Conference from tomorrow
Next Story