മർഖിൻസ് വിദ്യാർഥി യൂനിയൻ വാർഷിക കലോത്സവം ഇന്ന്
text_fieldsബംഗളൂരു: അൾസൂർ മർക്കിൻസ് വിദ്യാർഥി യൂനിയൻ മജ്ലിസു ത്വലബാ തുറാസു ത്വയ്ബ സംഘടിപ്പിക്കുന്ന വാർഷിക കലോത്സവം ആർട്ടോറിക്സ് 2025 ഇന്ന് നടക്കും. ‘ബ്രിഡ്ജിങ് ട്രഡീഷൻ ആൻഡ് ഇന്നൊവേഷൻ’ എന്നതാണ് പരിപാടിയുടെ പ്രമേയം. മൂന്നു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ കലോത്സവം, കല, സാഹിത്യം, സാംസ്കാരിക മത്സരങ്ങൾ, നവീകരണ അവതരണങ്ങൾ, ചർച്ചകൾ തുടങ്ങി നിരവധി സെക്ഷനുകൾ നടക്കും. 200 വിദ്യാർഥികൾ മത്സരിക്കും. സാമൂഹ്യ പ്രവർത്തനത്തിന് ഈ വർഷത്തെ എസ്.എസ്.എ ഖാദർ ഹാജി മെമ്മോറിയ അവാർഡ് അസ്റാർ ഖാദിരിക്ക് സമ്മാനിക്കും. വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന പണ്ഡിതരും നേതാക്കളും പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

