മാറത്തഹള്ളി ഹിറ മോറൽ സ്കൂൾ പ്രവേശനോത്സവം
text_fieldsഹിറ മോറൽ സ്കൂളിന്റെ മാറത്തഹള്ളി ബ്രാഞ്ചിലെ പ്രവേശനോത്സവത്തിൽനിന്ന്
ബംഗളൂരു: ഹിറ മോറൽ സ്കൂളിന്റെ മാറത്തഹള്ളി ബ്രാഞ്ചിലെ ഈ വർഷത്തെ പ്രവേശനോത്സവം മാറത്തഹള്ളി സ്പൈസ് ഗാർഡനിലെ എഡിഫിസ് വണിൽ നടന്നു. വിദ്യാർഥി നെസ്ഹയുടെ പ്രാർഥനയോടെ തുടങ്ങിയ പരിപാടിയിൽ ഹിറ മോറൽ സ്കൂൾ സെക്രട്ടറി ടി.കെ. സാജിദ് സംസാരിച്ചു.
രക്ഷിതാക്കൾക്കായി നടന്ന പ്രത്യേക സെഷനിൽ എച്ച്.എം.എസ് ഓഫ്ലൈൻ വിഭാഗം തലവൻ മിസ്ഹബ് ബഷീർ സംസാരിച്ചു. തുടർന്ന് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി വിവിധ പരിപാടികൾ നടന്നു. എച്ച്.എം.എസ് മാറത്തഹള്ളി പ്രിൻസിപ്പൽ ഫർസാൻ ഉമ്മർ, അധ്യാപകരായ സഫാന ഷിനാസ്, ഷംല, സയീദ്, അനീസ് ഹസ്സൻ, മുഹമ്മദ് റഹ്ഷാദ് എന്നിവർ നേതൃത്വം നൽകി.

