Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമ​ന്നം ജ​യ​ന്തി...

മ​ന്നം ജ​യ​ന്തി ആ​ഘോ​ഷം

text_fields
bookmark_border
മ​ന്നം ജ​യ​ന്തി ആ​ഘോ​ഷം
cancel
camera_alt

കെ.​എ​ൻ.​എ​സ്.​എ​സ് ബി​ദ​റ​ഹ​ള്ളി ക​ര​യോ​ഗ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന മ​ന്നം ജ​യ​ന്തി ആ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

ബം​ഗ​ളൂ​രു: മ​ന്ന​ത്തു പ​ത്മ​നാ​ഭ​ന്റെ ജ​ന്മ​ദി​നം കെ.​എ​ൻ.​എ​സ്.​എ​സ് അ​ഡ്മി​നി​സ്‌​ട്രേ​റ്റി​വ് ഓ​ഫി​സി​ലും വി​വി​ധ ക​ര​യോ​ഗ​ങ്ങ​ളി​ലും എം.​എം.​ഇ.​ടി സ്കൂ​ളി​ലും വി​ദ്യാ​മ​ന്ദി​ർ സ്‌​കൂ​ളി​ലും ആ​ഘോ​ഷി​ച്ചു.

അ​ഡ്മി​നി​സ്‌​ട്രേ​റ്റി​വ് ഓ​ഫി​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ചെ​യ​ർ​മാ​ൻ രാ​മ​ച​ന്ദ്ര​ൻ പാ​ലേ​രി, വൈ​സ് ചെ​യ​ർ​മാ​ൻ വി.​ആ​ർ. ച​ന്ദ്ര​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. മ​നോ​ഹ​ര​ക്കു​റു​പ്പ് , ട്ര​ഷ​റ​ർ മു​ര​ളീ​ധ​ർ നാ​യ​ർ, ജോ​യ​ന്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ത്മ​കു​മാ​ർ, മു​ൻ വൈ​സ് ചെ​യ​ർ​മാ​ൻ അ​ഡ്വ. വി​ജ​യ​കു​മാ​ർ , മ​ഹി​ളാ വി​ഭാ​ഗം കോ​ർ ക​മ്മി​റ്റി ക​ൺ​വീ​ന​ർ രാ​ജ​ല​ക്ഷ്മി നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മ​ല്ലേ​ശ്വ​രം ക​ര​യോ​ഗം മ​ഹി​ള വി​ഭാ​ഗം മം​ഗ​ള നേ​തൃ​ത്വം ന​ൽ​കി. ച​ട​ങ്ങി​ൽ ബി.​ബി.​എം.​പി ക​ർ​മ​സേ​വ​ക​രെ ആ​ദ​രി​ച്ചു. എ​ൻ.​എ​സ്.​എ​സ് ക​ർ​ണാ​ട​ക ജാ​ല​ഹ​ള്ളി വെ​സ്റ്റ് ക​ര​യോ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചമ​ന്നം ജ​യ​ന്തി ആ​ഘോ​ഷം മ​ന്ന​ത്തി​ന്‍റെ ഛായാ​ചി​ത്ര​ത്തി​ൽ ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് സി. ​അ​നി​ൽ​കു​മാ​ർ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി തു​ട​ക്കം​കു​റി​ച്ചു. വി​ജ്ഞാ​ന​ന​ഗ​ർ ക​ര​യോ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മ​ന്നം ജ​യ​ന്തി ആ​ഘോ​ഷ​ത്തി​ൽ ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് കേ​ശ​വ​ൻ നാ​യ​രും ബേ​ഗൂ​ർ റോ​ഡ് ക​ര​യോ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ആ​ഘോ​ഷ​ത്തി​ൽ ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് രാ​ജ​ഗോ​പാ​ലും യ​ശ്വ​ന്ത​പു​രം ക​ര​യോ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​ഘോ​ഷ​ത്തി​ൽ ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​നും പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. പ​രി​പാ​ടി​ക്ക് സു​രേ​ഷ് ജി. ​നാ​യ​ർ, വി​ക്ര​മ​ൻ പി​ള്ള എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mannam Jayanti celebration
News Summary - Mannam Jayanti celebration
Next Story