മഞ്ഞപ്പട ബംഗളൂരു ഫുട്ബാൾ ലീഗ് ഒമ്പതിന്
text_fieldsബംഗളൂരു: കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബാൾ ക്ലബിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട ബംഗളൂരു വിങ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ സഹകരണത്തോടെ നടത്തുന്ന പതിനാലാമത് ഫുട്ബാൾ ലീഗ് ഈ മാസം ഒമ്പതിന് സർജപുർ റോഡ് വെലോസിറ്റി ഗ്രൗണ്ടിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. പത്തു വർഷത്തോളമായി ബംഗളൂരുവിൽ കായിക മത്സരങ്ങളും മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മഞ്ഞപ്പടയുടെ സജീവ സാന്നിധ്യമുണ്ട്. എം.ബി.എഫ്.എൽ പതിനാലാം സീസണിൽ മിലോസ് യുനൈറ്റഡ്, യെല്ലോ സ്ക്വാഡ്, ഇവാൻ നൈറ്റ്സ് എഫ്.സി, ദിമിത്രിയോസ് ഡൈനാമോസ്, ഹ്യൂം ഹരികെയ്ൻസ്, അയ്മൻസ് അമിഗോസ്, ഡെയ്സുക വാരിയേഴ്സ്, കേരള ബുൾസ് എഫ്.സി, ജീക്സൺ പാന്തേഴ്സ്, ലൂണ ഹ്വാക്സ് എന്നീ പത്തു ടീമുകൾ തമ്മിൽ മത്സരിക്കുമെന്ന് സംഘാടക സമിതിയിലെ ഫിജോ ജോർജ്, സിജോയ് എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 9847842555
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

