ജില്ല സ്വാഗതസംഘ രൂപവത്കരണവും മാണിയൂർ ഉസ്താദ് അനുസ്മരണവും
text_fieldsസമസ്ത നൂറാം വാർഷിക സമ്മേളന പ്രചാരണത്തോടനുബന്ധിച്ച് ബംഗളൂരു ജില്ല സ്വാഗതസംഘം രൂപവത്കരണ
യോഗത്തിൽ എസ്.വൈ.എസ് കേരള വൈസ് പ്രസിഡന്റ് ഇബ്രാഹീം ഫൈസി പേരാൽ സംസാരിക്കുന്നു
ബംഗളൂരു: സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളന പ്രചാരണത്തോടനുബന്ധിച്ച് ജില്ല സ്വാഗതസംഘം രൂപവത്കരണം ബംഗളൂരുവിൽ നടന്നു. സമ്മേളന പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്റർനാഷനൽ പ്രഫഷനൽ മീറ്റ്, വിദ്യാർഥി സംഗമം, അന്താരാഷ്ട്ര കോൺഫറൻസ് തുടങ്ങി നിരവധി പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
മാണിയൂർ അഹമ്മദ് മുസ്ലിയാർ അനുസ്മരണം അബ്ദുസ്സമദ് മൗലവി നിർവഹിച്ചു. എസ്.വൈ.എസ് കേരള വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി പേരാൽ മുഖ്യാതിഥിയായി. യോഗം എ.കെ. അഷ്റഫ് ഹാജി കമ്മനഹള്ളി ഉദ്ഘാടനം ചെയ്തു. പി.എം. ലത്തീഫ് ഹാജി അധ്യക്ഷത വഹിച്ചു.
കെ. ജുനൈദ് സ്വാഗതവും സി.എച്ച്. ഷാജൽ നന്ദിയും പറഞ്ഞു. ഹുസൈനാർ ഫൈസി ആർ.സി പുരം, ശംസുദ്ദീൻ സാറ്റലൈറ്റ്, മുസ്തഫ ഹുദവി കാലടി, സിദ്ദീഖ് തങ്ങൾ, ഫാറൂഖ് കെ.എച്ച്, ശംസുദ്ദീൻ കൂടാളി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

