കദ്രി പാർക്കിൽ മാമ്പഴ മേളക്ക് തുടക്കം
text_fieldsമാമ്പഴ മേള ഉദ്ഘാടനം ചെയ്ത മന്ത്രി ദിനേശ് ഗുണ്ടുറാവു സ്റ്റാളുകൾ സന്ദർശിക്കുന്നു
മംഗളൂരു: ദക്ഷിണ കന്നട ജില്ല ഭരണകൂടം ജില്ല പഞ്ചായത്തിന്റെയും ഹോർട്ടികൾചർ വകുപ്പിന്റെയും സഹകരണത്തോടെ കദ്രി പാർക്കിൽ മൂന്നു ദിവസത്തെ മാമ്പഴ, ചക്ക മേള ആരംഭിച്ചു. ഞായറാഴ്ച വരെ തുടരുന്ന മേള ജില്ല ചുമതലയുള്ള ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു ഉദ്ഘാടനം ചെയ്തു.
കർഷകരിൽനിന്ന് ഉപഭോക്താക്കളിലേക്ക് നേരിട്ടുള്ള വിൽപന എന്ന പ്രമേയത്തിലാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. പ്രാദേശിക കർഷകരെ വാങ്ങുന്നവരുമായി നേരിട്ട് ബന്ധിപ്പിക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം. മാമ്പഴം, ചക്ക, അനുബന്ധ ഉൽപന്നങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്നതിനും വിൽക്കുന്നതിനുമായി 20 അംഗീകൃത വിൽപനക്കാർക്ക് സ്റ്റാളുകൾ അനുവദിച്ചിട്ടുണ്ട്.
മേളയിലെ സന്ദർശകർക്കായി അൽഫോൻസോ, ബദാമി, മല്ലിക, രസപുരി, മാൽഗോവ, സിന്ദൂർ, കൽപാഡ്, തോതാപുരി, ബെംഗൻപള്ളി, ഷുഗർ ബേബി എന്നിവയുൾപ്പെടെ സ്വാഭാവികമായി പഴുത്ത മാമ്പഴങ്ങളുടെ വിശാലമായ ശ്രേണി ഒരുക്കിയിട്ടുണ്ട്. രാമനഗര, ശ്രീരംഗപട്ടണ, കോലാർ, ഖാനക്പൂർ, മഗഡി തുടങ്ങിയ പ്രദേശങ്ങളിലെ കർഷകരിൽനിന്ന് നേരിട്ട് ശേഖരിക്കുന്നു. ഇടനിലക്കാരില്ലാതെ ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലക്ക് പ്രീമിയം ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ ആസ്വദിക്കാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

