മാമ്പഴ പ്രേമികള്‍ക്ക് ഉത്സവക്കാലം; സജീവമായി മാമ്പഴ മേള; രുചിയോളം തീർത്ത് ഭക്ഷ്യമേള
text_fieldsമാമ്പഴ മേളയിൽ നിന്ന്
ബംഗളൂരു: മാമ്പഴക്കാലമായതോടെ നഗരത്തില്‍ മാമ്പഴമേളകളും സജീവമായി. കര്‍ണാടക സംസ്ഥാന മാംഗോ ഡെവലപ്മെന്റ് ആന്‍ഡ് മാര്‍ക്കറ്റിങ് കോർപറേഷനും വാസവി കൊണ്ടിമേന്റ്സുമായി ചേര്‍ന്ന് ബസവനഗുഡിയിലെ നാഷനല്‍ കോളജ് ഗ്രൗണ്ടിൽ ആരംഭിച്ച മാമ്പഴമേളയിൽ 36 കര്‍ഷകരാണ് പങ്കെടുക്കുന്നത്. കാർവാർ, മാണ്ഡ്യ, ദൊഡ്ഡബെല്ലാപുര എന്നിവിടങ്ങളില്‍നിന്നുള്ള കര്‍ഷകരാണ് മേളയില്‍ എത്തിയിരിക്കുന്നത്.
സ്വന്തം തോട്ടങ്ങളില്‍നിന്നുള്ള മാമ്പഴങ്ങള്‍ പ്രകൃതിദത്ത രീതിയില്‍ പുല്ലും വൈക്കോലും വെച്ച് പഴുപ്പിച്ചെടുത്താണ് വിൽപനക്കെത്തിച്ചിരിക്കുന്നത്. വേനല്‍ കനത്തതോടെ ഇത്തവണ പഴങ്ങള്‍ കുറവാണെന്നും ഇടമഴ ലഭിച്ചിരുന്നെങ്കില്‍ കൂടുതല്‍ വിളവ് ലഭിക്കുമായിരുന്നുവെന്നും കര്‍ഷകര്‍ പറഞ്ഞു. രണ്ടുദിവസം മുമ്പ് തുടങ്ങിയ മേളയില്‍ വൈകുന്നേരങ്ങളിലാണ് ആളുകള്‍ ഒഴുകിയെത്തുന്നത്. ബസവ ജയന്തി, മേയ് ദിനം എന്നീ അവധി ദിവസങ്ങളില്‍ സന്ദര്‍ശകര്‍ കൂടുതലായി എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കര്‍ഷകനും രാമനഗര സ്വദേശിയുമായ ശ്രീനിവാസ് പറഞ്ഞു.
കഴിഞ്ഞ നാല് വര്‍ഷമായി ഈ മേളയില്‍ സജീവമായി പങ്കെടുക്കുന്നുവെന്നും മികച്ച പ്രതികരണമാണ് ആളുകളില്‍നിന്ന് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിന്ദൂര, ബംഗനപള്ളി, മദന പള്ളി, കേസര്‍, സൂപ്പര്‍ അമല്‍, ബദാമി മല്‍ഗോവ എന്നീ എട്ട് തരത്തിലുള്ള മാങ്ങകളാണ് ശ്രീനിവാസ് കൃഷി ചെയ്യുന്നത്. 80 രൂപ വിലയുള്ള കേസര്മുതല് 220 രൂപയുള്ള സൂപ്പര്‍ അമല്വരെ മേളയിലുണ്ട്.
ബദാമി, സിന്ദൂര, രാസ് പുരി എന്നിവക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. രാമനഗര സ്വദേശി മഹേഷ് മാങ്ങക്കൊപ്പം ചക്കയും കൃഷി ചെയ്യുന്നു. സിന്ദൂര, രാസ്പുരി , ബംഗനപള്ളി, ബദാമി, മല്‍ഗോവ, മല്ലിക എന്നീ ആറിനം മാങ്ങകളാണ് കൃഷി ചെയ്യുന്നത്. രാമനഗര ഹുബ്ബള്ളി സ്വദേശി രജനി ലാല്‍ ബാഗില്‍ സ്ഥിരമായി മേളയില്‍ പങ്കെടുക്കുന്നുവെങ്കിലും ബസവനഗുഡിയിൽ ആദ്യമായാണ് വരുന്നത്. 10 വയസ്സു കാരന് മകന് വീക്ഷിത് അമ്മക്ക് കൂട്ടായി കച്ചവടത്തിനുണ്ട്. സിന്ദൂര, രാസ്പുരി, അൽഫോന്‍സ, മല്‍ഗോവ എന്നിവയാണ് രജനിയുടെ ഭര്‍ത്താവ് കൃഷി ചെയ്യുന്നത്.
മേളയില്‍ എത്തിയ ശ്രീനിവാസപുര സ്വദേശി ജയറാം റെഡ്ഡി 20 വര്‍ഷമായി ബംഗളൂരുവിലെ മേളകളിൽ പങ്കെടുക്കുന്നുവെന്ന് പറഞ്ഞു. ബദാമി, അല്‍ഫോണ്‍സ, മല്ലിക, രാസ്പുരി , ബംഗനപള്ളി , മല്‍ഗോവ എന്നിവയാണ് തോട്ടത്തില്‍ കൃഷി ചെയ്യുന്നത്. കൂടാതെ യു.പിയിലെ പ്രമുഖ മാമ്പഴ ഇനമായ ദസഹരിയും കൃഷി ചെയ്യുന്നുണ്ട്. യുവ കര്‍ഷകനായ ഗണേഷിന്റെ 12 ഏക്കര്‍ തോട്ടത്തില്‍ വ്യത്യസ്തമാര്‍ന്ന പഴങ്ങള്‍ കൃഷി ചെയ്യുന്നു. ജി.ഐ ടാഗ് നേടിയ കാരി ഇഷാദ് മാങ്ങ, പഴുത്താലും അകംമുഴുവന് വെള്ള നിറത്തിലുള്ള മാണി ഭട്ടയും മേളയിലെ അപൂർവ ഇനങ്ങളാണ്.
അങ്കോള, കാര്‍വാര്‍ എന്നിവിടങ്ങളില്‍ കൃഷി ചെയ്യുന്ന കാരി ഇഷാദ് കൂടാതെ വൈവിധ്യമാര്‍ന്ന വിവിധ പഴങ്ങളുടെ വിളനിലം കൂടിയാണ് ഇദ്ദേഹത്തിന്റെ തോട്ടം. കോകും ഫ്രൂട്ട്, മക്കു ഫ്രൂട്ട് എന്നിവ അതില്‍ ചിലതാണ്. സൂര്വേ, ബഷോഡ്, ബേലം പര, ഹിച്ച് കഡ്, ബെല്‍സി എന്നീ ഉത്തര കര്‍ണാടകയിലെ ആറ് ഗ്രാമങ്ങളില്‍നിന്നാണ് വ്യത്യസ്തമാര്‍ന്ന മാമ്പഴങ്ങള്‍ ഉല്പാദിപ്പിക്കുന്നത്. ശ്രീരംഗപട്ടണയിലെ ചിക്ക് പാളയയിലെ ഗോവിന്ദരാജ് അല്‍ഫോന്‍സാ മാങ്ങയാണ് വില്‍ക്കുന്നത്.
നാവില്‍ വെള്ളമൂറും മാങ്ങ വിഭവങ്ങള്‍
മാങ്ങകൊണ്ടും ചക്കകൊണ്ടും തീർത്ത വ്യത്യസ്തയിനം വിഭവങ്ങളും മേളയിലുണ്ട്. മാങ്ങ ദോശ, മാങ്ങ സാന്‍ഡ് വിച്ച്, മാങ്ങ ബിരിയാണി, മാങ്ങ ലസ്സി, പച്ച മാങ്ങ പാസ്ത, മാങ്ങ കുല്‍ഫി, മാങ്ങ ട്വിസ്റ്റര്‍, മാങ്ങ ബജ്ജി, മാങ്ങ ഭേല്‍ പുരി, മാങ്ങ കുനാഫ, മാങ്ങ സ്വിസ് റോള്‍, മാങ്ങ കപ് കേക്ക്, മാങ്ങ ഹല്‍വ, മാങ്ങ മൈസൂര്‍ പാക്ക് , മാങ്ങ രസ്മലായി, ചക്ക ഹല്‍വ, ചക്ക ജാമുന് , മാങ്ങ ജിലേബി തുടങ്ങിയവയാണ് സന്ദർശകരെ നാവിൽ രുചിയോളം തീർക്കുന്നത്.
വ്യത്യസ്തമാര്‍ന്ന വിഭവങ്ങളും മേളയിലുണ്ട്. മഹേഷ് പരി, ശിവ എന്നിവരുടെ സ്റ്റാളില്‍ പച്ചമാങ്ങ, കുരുമുളക് പൊടി, ജീരകപ്പൊടി, ചാട്ട് മസാല , മുളക് പൊടി എന്നിവ ചേര്‍ന്ന മാങ്ങ സാന്‍ഡ് വിച്ചിനും ആവശ്യക്കാര്‍ ഏറെയാണ്. വൈകുന്നേരം തുടങ്ങുന്ന കട രാത്രി 10 വരെ സജീവമാണ്. ബംഗളൂരു സ്വദേശി ബാബുവിന്റെ സ്പെഷല്‍ മാങ്ങ ഒബട്ടു, ചക്ക ഒബട്ടു എന്നിവക്ക് പ്രിയമേറെ. 25 വര്‍ഷമായി മേളകളില്‍ പങ്കെടുക്കുന്നു. നാഷനല്‍ കോളജിലെ മേളയില്‍ ദിവസവും 3000 ഒബട്ടു ചെലവാകുന്നതായി ബാബു പറയുന്നു.
40 രൂപയാണ് ഒബട്ടുവിന്റെ വില. എം.എസ്.പി.എസ് സ്കൂള്‍ അധ്യാപക ദമ്പതികളായ കവിത, അജയ് എന്നിവര്‍ മാങ്ങ ബിരിയാണിയുടെ രുചിപ്പെരുമ കേട്ടു മേളയില്‍ എത്തിയതാണ്. രാസവസ്തുക്കളില്ലാത്ത മാങ്ങ ലഭിക്കാനായി ജനങ്ങള്‍ ഇത്തരം മേളകളില്‍ കൂട്ടത്തോടെ പങ്കെടുക്കുന്നു. കര്‍ഷകരില്‍നിന്ന് നേരിട്ട് ഗുണമേന്മയുള്ള മാമ്പഴങ്ങള്‍ രുചിക്കാനുള്ള അവസരങ്ങള്‍ കൂടിയാണിത്. നാഷനല്‍ കോളജ് ഗ്രൗണ്ടിൽ നടക്കുന്ന പ്രദർശന വിപണന മേള മേയ് നാലുവരെ തുടരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.