Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമംഗളൂരു തുറമുഖം...

മംഗളൂരു തുറമുഖം തൊഴിലാളി പണിമുടക്കിൽ നിശ്ചലമായി

text_fields
bookmark_border
മംഗളൂരു തുറമുഖം തൊഴിലാളി പണിമുടക്കിൽ നിശ്ചലമായി
cancel
camera_alt

പ​ണി​മു​ട​ക്കി​ൽ ആളൊഴിഞ്ഞ മം​ഗ​ളൂ​രു തു​റ​മു​ഖം

മം​ഗ​ളൂ​രു: നൂ​റു​ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ൾ ട​ൺ​ക​ണ​ക്കി​ന് ച​ര​ക്ക് നീ​ക്ക​ത്തി​ൽ വി​യ​ർ​ക്കു​ന്ന മം​ഗ​ളൂ​രു തു​റ​മു​ഖ മേ​ഖ​ല വ്യാ​ഴാ​ഴ്ച കേ​ന്ദ്ര ട്രേ​ഡ് യൂ​നി​യ​നു​ക​ളു​ടെ അ​ഖി​ലേ​ന്ത്യാ പൊ​തു പ​ണി​മു​ട​ക്കി​നെ​ത്തു​ട​ർ​ന്ന് നി​ശ്ച​ല​മാ​യി.

പ്ര​ധാ​ന വാ​ണി​ജ്യ കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ ഓ​ൾ​ഡ് പോ​ർ​ട്ട് മൊ​ത്ത​വ്യാ​പാ​ര മാ​ർ​ക്ക​റ്റി​ലെ ഹ​മാ​ലി (ത​ല ചു​മ​ട്ട്) തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി​യി​ൽ​നി​ന്ന് വി​ട്ടു​നി​ന്നു. തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ സാ​ധാ​ര​ണ​യാ​യി തി​ര​ക്കു​ണ്ടാ​വാ​റു​ള്ള മാ​ർ​ക്ക​റ്റ് വി​ജ​ന​മാ​യി​രു​ന്നു. തൊ​ഴി​ലാ​ളി​ക​ളെ ല​ഭി​ക്കാ​ത്ത​തി​നാ​ൽ മി​ക്ക വ്യാ​പാ​രി​ക​ൾ​ക്കും വ്യാ​പാ​രം ന​ട​ത്താ​നാ​യി​ല്ല. ക​ട​ക​ളും വെ​യ​ർ​ഹൗ​സു​ക​ളും അ​ട​ഞ്ഞു​കി​ട​ന്നു. പ​ഴ​യ തു​റ​മു​ഖ​ത്തെ ചു​മ​ട്ടു തൊ​ഴി​ലാ​ളി​ക​ൾ വ​ൻ​തോ​തി​ൽ പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു. ബി.​എം.​എ​സ് ശ​ക്തി​കേ​ന്ദ്ര​മാ​യി ക​ണ​ക്കാ​ക്കു​ന്ന മേ​ഖ​ല​യി​ൽ പ​ണി​മു​ട​ക്കി​ലൂ​ടെ തൊ​ഴി​ലാ​ളി​ക​ൾ മോ​ദി സ​ർ​ക്കാ​റി​ന് ശ​ക്ത​മാ​യ സ​ന്ദേ​ശം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:strikeworkersMangaluru Port
News Summary - Mangaluru Port comes to a standstill due to workers' strike
Next Story