Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമം​ഗ​ളൂ​രു​വി​ൽ...

മം​ഗ​ളൂ​രു​വി​ൽ ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ൾ​ക്ക് പൊ​ലീ​സ് കാ​വ​ൽ

text_fields
bookmark_border
മം​ഗ​ളൂ​രു​വി​ൽ ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ൾ​ക്ക് പൊ​ലീ​സ് കാ​വ​ൽ
cancel

മം​ഗ​ളൂ​രു: കേ​ര​ള​ത്തി​ലെ ക​ള​മ​ശ്ശേ​രി​യി​ൽ ഞാ​യ​റാ​ഴ്ച സ്ഫോ​ട​നം ന​ട​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല​യി​ൽ ക​ന​ത്ത പൊ​ലീ​സ് ജാ​ഗ്ര​ത. തി​ങ്ക​ളാ​ഴ്ച കേ​ര​ള-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി​ക​ളി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​ത് കൂ​ടാ​തെ ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക സു​ര​ക്ഷ സ​ന്നാ​ഹ​ങ്ങ​ൾ ഒ​രു​ക്കി. ഉ​ള്ളാ​ളി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കും തി​രി​ച്ചും ഉ​ള്ള വാ​ഹ​ന​ങ്ങ​ളാ​ണ് കൂ​ടു​ത​ലാ​യി പ​രി​ശോ​ധി​ക്കു​ന്ന​ത്.

ഉ​ള്ളാ​ൾ പൊ​ലീ​സ് പ​രി​ധി​യി​ലെ ത​ല​പ്പാ​ടി, ത​ച്ചാ​ണി, ദേ​വി​പു​ര അ​തി​ർ​ത്തി​ക​ളി​ൽ പ്ര​ത്യേ​ക ചെ​ക്പോ​സ്റ്റു​ക​ൾ സ്ഥാ​പി​ച്ചു. കൊ​ണാ​ജെ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ മു​ഡു​ങ്ക​രു​ക​ട്ട, ന​ര്യ, ന​ന്ദാ​ര​പ്പ​ദ​വ്, ത​വി​ഡു​ഗോ​ളി ക്രോ​സ്, നെ​ട്ടി​ല​പ​ദ​വ് എ​ന്നി​വി​ട​ങ്ങ​ളി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ക്കു​ന്നു​ണ്ട്.

ഉ​ള്ളാ​ൾ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ തൊ​ക്കോ​ട്ട് പെ​ർ​മ​ന്നൂ​ർ ധ്യാ​ന​കേ​ന്ദ്രം, ചെ​മ്പു​ഗു​ഡ്ഡെ പ്രാ​ർ​ഥ​ന കേ​ന്ദ്രം, ബ​ബ്ബു​ക​ട്ട, പ​നീ​റു, റാ​ണി​പു​ര എ​ന്നീ ക്രൈ​സ്ത​വ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക പൊ​ലീ​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി. കൊ​ണാ​ജെ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ മു​ടി​പ്പു, പ​ജീ​ർ, എ​ലി​യാ​ർ​പ​ദ​വ്, മു​ടി​പ്പു ഹി​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളും പൊ​ലീ​സ് കാ​വ​ലി​ലാ​ണ്.

ഉ​ള്ളാ​ളി​ൽ മു​സ്‌​ലിം, ഹി​ന്ദു ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, സോ​മേ​ശ്വ​രം ബി​ച്ച് എ​ന്നി​വി​ട​ങ്ങ​ളി​ലും പൊ​ലീ​സി​നെ വി​ന്യ​സി​ച്ചു. മം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ളം, തു​റ​മു​ഖ​ങ്ങ​ൾ, റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Christian churchMangaluru policeKalamassery Blast
News Summary - Mangaluru police guards Christian churches
Next Story