Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമംഗളൂരു സ്വദേശി...

മംഗളൂരു സ്വദേശി അയർലൻഡിൽ മരിച്ചനിലയിൽ

text_fields
bookmark_border
മംഗളൂരു സ്വദേശി അയർലൻഡിൽ മരിച്ചനിലയിൽ
cancel
camera_alt

സാൻജോ സു​നി​ൽ

മംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ മംഗളൂരുവിനടുത്ത കഡബ സ്വദേശിയായ യുവാവിനെ അയർലൻഡിലെ ഡബ്ലിനിലെ വസതിയിൽ മരിച്ചനിലയിൽ കണ്ടെത്തി. അയർലൻഡിലെ ഡബ്ലിനിലെ ഫിങ് ലാസിലെ ചാൾസ്‌ടൗൺ പ്രദേശത്ത് താമസിച്ചിരുന്ന കഡബയിലെ കുട്രുപടി ഗ്രാമത്തിലെ വിമലഗിരിയിൽ താമസിക്കുന്ന സുനിലിന്റെ മകൻ സാൻജോ സുനിലാണ് (31) മരിച്ചത്.

ഐറിഷ് പൊലീസ് സ്ഥലത്തെത്തി പ്രാഥമികാന്വേഷണം നടത്തി. ആത്മഹത്യയാണെന്ന് സംശയിക്കുന്നുണ്ടെങ്കിലും മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഒരു വർഷം മുമ്പാണ് സാൻജോ സുനിൽ വിവാഹിതനായത്. ഭാര്യ ലിഷ്മ ഫിലിപ്പ് അയർലൻഡിൽ നഴ്‌സായി ജോലി ചെയ്യുന്നു. മുമ്പ് ഇസ്രായേലിൽ ജോലിചെയ്തിരുന്ന സാൻജോ ഒരു മാസം മുമ്പാണ് പുതിയ ജോലിക്കായി അയർലൻഡിലേക്ക് താമസം മാറിയത്. ഭർത്താവിന്റെ മരണവാർത്ത കേട്ട ലിഷ്മ കുഴഞ്ഞുവീണുവെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും ബന്ധുക്കൾ പറഞ്ഞു. ഐറിഷ് പൊലീസ് നിലവിൽ നിയമനടപടി നടത്തിവരികയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Death Newsmangaluru
News Summary - Mangaluru native found dead in Ireland
Next Story