Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മംഗളൂരു സ്വദേശിയെ ഇസ്രായേലിൽ കാണാതായി

text_fields
bookmark_border
മംഗളൂരു സ്വദേശിയെ ഇസ്രായേലിൽ കാണാതായി
cancel

മംഗളൂരു: ഇസ്രായേലിൽ ജോലി ചെയ്യുന്ന മംഗളൂരു സ്വദേശിയെ ഒക്ടോബർ 16മുതൽ കാണാനില്ലെന്ന് പരാതി. കുടുംബം തെൽഅവീവിലെ ഇന്ത്യൻ എംബസിയോടും ഇസ്രായേൽ പൊലീസിനോടും അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു. മംഗളൂരു പാടിലിനടുത്ത കണ്ണൂർ പ്രദേശത്തെ കൊടക്കൽ നിവാസിയായ ഷഡ്രക് ഇമ്മാനുവലിനെയാണ് (41)കാണാതായത്.

കഴിഞ്ഞ വർഷം ​മേയ് 16ന് മംഗളൂരു ആസ്ഥാനമായുള്ള റിക്രൂട്ട്മെന്റ് ഏജൻസി വഴി ക്രമീകരിച്ച തൊഴിൽ വിസയിൽ ഇസ്രായേലിലേക്ക് പോയി സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു അദ്ദേഹം.

ഈ മാസം 16ന് രാത്രി 8.05ന് ഒരു വാട്ട്‌സ്ആപ്പ് വീഡിയോ കോളിലൂടെയാണ് കുടുംബം അവസാനമായി അദ്ദേഹവുമായി സംസാരിച്ചതെന്ന് ഭാര്യ ഡെയ്‌സി ഇമ്മാനുവൽ പറയുന്നു. ആ രാത്രി 8.49 നാണ് അദ്ദേഹം അവസാനമായി ടെക്സ്റ്റ് സന്ദേശം അയച്ചത്.ഇസ്രായേലിലെ കുടുംബാംഗങ്ങളും പരിചയക്കാരും അദ്ദേഹത്തെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു, കൂടാതെ അദ്ദേഹത്തിന്റെ മൊബൈൽ ഫോണും ലഭ്യമായിട്ടില്ല.

കുടുംബം മംഗളൂരു സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നൽകിയിട്ടുണ്ട്.കാണാതായ ദിവസം ജോലിസ്ഥലത്തുനിന്ന് ഏകദേശം 200 കിലോമീറ്റർ അകലെയുള്ള ബീർഷെബയിലേക്ക് അദ്ദേഹം സഞ്ചരിച്ചിരിക്കാമെന്ന് ഫോൺ ലൊക്കേഷൻ ഡാറ്റയും ബ്രൗസിങ് ഹിസ്റ്ററിയും സൂചിപ്പിക്കുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.

ഹെബ്രോണുമായി ബന്ധപ്പെട്ട തിരയലുകളും അദ്ദേഹത്തിന്റെ ബ്രൗസിങ് ഹിസ്റ്റിയിൽനിന്ന് അവർ കണ്ടെത്തി. മേഖലയിലെ കലാപങ്ങളിൽ അദ്ദേഹം കുടുങ്ങിയിരിക്കാമെന്ന് കുടുംബം ഭയപ്പെട്ടിരുന്നു, എന്നാൽ അദ്ദേഹം എവിടെയാണെന്ന് സ്ഥിരീകരിച്ച വിവരങ്ങളൊന്നുമില്ല.ഇമ്മാനുവലിന് രണ്ട് കുട്ടികളുണ്ട്. ഇസ്രായേലിലെ ഇന്ത്യൻ സമൂഹത്തോട് സഹായം അഭ്യർത്ഥിച്ച കുടുംബം വിഷയം പ്രാദേശിക ജനപ്രതിനിധികളുടെ ശ്രദ്ധയിൽപ്പെടുത്തി.

ഇമ്മാനുവേലിനെ കണ്ടെത്താൻ കുടുംബത്തെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ന്യൂഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് കത്തെഴുതിയതായി മംഗളൂരു എംപി ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ട പ്രസ്താവനയിൽ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mangaluru man missing in Israel since Oct 16, family seeks help
Next Story