മംഗളൂരു-ഗോവ വന്ദേഭാരത് ട്രെയിൻ പരീക്ഷണ ഓട്ടം നടത്തി
text_fieldsമംഗളൂരു: മംഗളൂരു സെൻട്രൽ-ഗോവ വന്ദേ ഭാരത് ട്രെയിൻ ചൊവ്വാഴ്ച പരീക്ഷണ ഓട്ടം നടത്തി. ഈ മാസം 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യുന്നതിന്റെ മുന്നോടിയായാണ് ട്രയൽ റൺ. ദക്ഷിണ കന്നട എം.പി നളിൻ കുമാർ കട്ടീൽ, വേദവ്യാസ് കാമത്ത് എംഎൽഎ, റെയിൽവേ ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ രാവിലെ 8.30ന് പുറപ്പെട്ട ട്രെയിൻ 1.15ന് മഡ്ഗാവിൽ എത്തി.
തിരിച്ച് 1.45ന് പുറപ്പെട്ട് വൈകീട്ട് 6.30ന് മംഗളൂരുവിലെത്തി. മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്ന് മഡ്ഗാവിലേക്കുള്ള 320 കിലോമീറ്റർ ദൂരം വന്ദേഭാരത് നാലര മണിക്കൂറിൽ ഓടിയെത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

