Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമംഗളൂരു-ദുബൈ...

മംഗളൂരു-ദുബൈ വിമാനത്തിൽ പക്ഷിയിടിച്ചു; സർവിസ് റദ്ദാക്കി

text_fields
bookmark_border
മംഗളൂരു-ദുബൈ വിമാനത്തിൽ പക്ഷിയിടിച്ചു; സർവിസ് റദ്ദാക്കി
cancel

ബം​ഗ​ളൂ​രു: മം​ഗ​ളൂ​രു അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ദു​ബൈ​യി​ലേ​ക്കു​ള്ള ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽപ​ക്ഷി​യി​ടി​ച്ച​തി​നെ തു​ട​ർ​ന്ന് സ​ർ​വി​സ് റ​ദ്ദാ​ക്കി. വ്യാ​ഴാ​ഴ്ച രാ​വി​ലെ 8.30നാ​ണ് സം​ഭ​വം. 160 യാ​ത്ര​ക്കാ​രു​മാ​യി പ​റ​ന്നു​യ​രാ​ൻ വി​മാ​നം (6 ഇ 1467) ​

റ​ൺ​വേ​യി​ലൂ​​ടെ നീ​ങ്ങ​വെ ഒ​രു ചി​റ​കി​ൽ പ​ക്ഷി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. പൈ​ല​റ്റ് ട്രാ​ഫി​ക് ക​ൺ​ട്രോ​ൾ റൂ​മി​ൽ വി​വ​ര​മ​റി​യി​ച്ചു. ടേ​ക്ക് ഓ​ഫ്റ ​ദ്ദാ​ക്കി​യ ശേ​ഷം മു​ഴു​വ​ൻ യാ​ത്ര​ക്കാ​രെ​യും തി​രി​ച്ചി​റ​ക്കി​യ അ​ധി​കൃ​ത​ർ വി​മാ​ന​ത്തി​ന്റെ സ​ർ​വി​സ് റ​ദ്ദാ​ക്കി.

ബം​ഗ​ളൂ​രു​വി​​ൽ​നി​ന്ന് പ​ക​ര​മെ​ത്തി​ച്ച വി​മാ​ന​ത്തി​ൽ രാ​വി​ലെ 11.05ന് ​യാ​ത്ര​ക്കാ​ർ ദു​ബൈ​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു.പ​ക്ഷി​യി​ടി​ച്ച വി​മാ​നം സാ​​ങ്കേ​തി​ക വി​ദ​ഗ്ധ​ർ പ​രി​ശോ​ധി​ച്ചു.

Show Full Article
TAGS:Mangaluru Dubai flight indigo airlines 
News Summary - Mangaluru-Dubai flight struck by bird; Service cancelled
Next Story