Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമം​ഗ​ളൂ​രു...

മം​ഗ​ളൂ​രു -ശി​വ​മൊ​ഗ്ഗ; റെ​യി​ൽപാ​ത​ക്കെ​തി​രെ സേ​വ് ശൃം​ഗേ​രി കാ​മ്പ​യി​ൻ

text_fields
bookmark_border
മം​ഗ​ളൂ​രു -ശി​വ​മൊ​ഗ്ഗ; റെ​യി​ൽപാ​ത​ക്കെ​തി​രെ സേ​വ് ശൃം​ഗേ​രി കാ​മ്പ​യി​ൻ
cancel

മം​ഗ​ളൂ​രു: പ​ശ്ചി​മ​ഘ​ട്ട​ത്തി​ലൂ​ടെ ശൃം​ഗേ​രി വ​ഴി​യു​ള്ള നി​ർ​ദി​ഷ്ട മം​ഗ​ളൂ​രു -ശി​വ​മൊ​ഗ്ഗ റെ​യി​ൽ‌ പ​ദ്ധ​തി​യെ​ച്ചൊ​ല്ലി ജ​ന​ങ്ങ​ളി​ൽ ഭി​ന്ന​ത. മ​ല​നാ​ട് മേ​ഖ​ല​യി​ലെ പ​രി​സ്ഥി​തി സ​ന്തു​ലി​താ​വ​സ്ഥ​ക്ക് നാ​ശം വ​രു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ചി​ക്ക​മ​ഗ​ളൂ​രു ജി​ല്ല​യി​ലെ ഒ​രു വി​ഭാ​ഗം പ​ദ്ധ​തി​ക്കെ​തി​രെ സേ​വ് ശൃം​ഗേ​രി ഓ​ൺ​ലൈ​ൻ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു. മ​ല​നാ​ട് മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളു​ടെ ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തി റെ​യി​ൽ ശൃം​ഖ​ല ആ​വ​ശ്യ​മി​ല്ലെ​ന്നാ​ണ് ഇ​വ​രു​ടെ വാ​ദം.

മ​ല​നാ​ട് മേ​ഖ​ല​യി​ലെ ചെ​റു​കി​ട ക​ർ​ഷ​ക​ർ​ക്ക് പ​ട്ട​യം ന​ൽ​കു​ന്ന​തി​നാ​വ​ണം ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ പ്ര​ഥ​മ പ​രി​ഗ​ണ​ന​യെ​ന്ന് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ നാ​ഗ​രാ​ജ് കൂ​വെ പ​റ​ഞ്ഞു. നി​ര​വ​ധി ആ​ളു​ക​ൾ വീ​ടി​ല്ലാ​ത്ത​വ​രാ​ണ്. അ​വ​ർ​ക്ക് വീ​ടു​ക​ൾ ന​ൽ​കേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചി​രി​ക്കു​ന്നു. അ​ത് ക​ഴി​ഞ്ഞാ​വാം മ​ല​നാ​ടി​നും തീ​ര​ദേ​ശ മേ​ഖ​ല​ക്കും ഇ​ട​യി​ൽ റെ​യി​ൽ​വേ ലൈ​ൻ നി​ർ​മി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച ചി​ന്ത​യെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

റെ​യി​ൽ പ​ദ്ധ​തി​യും പ​ട്ട​യ​വും പ​ര​സ്പ​രം ബ​ന്ധ​മി​ല്ലാ​ത്ത​തും കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​തു​മ​ണെ​ങ്കി​ലും ക​ർ​ഷ​ക​രെ സ്വാ​ധീ​നി​ക്കാ​ൻ ഈ ​വാ​ദ​ങ്ങ​ൾ​ക്ക് ക​ഴി​യു​ന്നു​ണ്ടെ​ന്നാ​ണ് നി​രീ​ക്ഷ​ണം. പ​ദ്ധ​തി​യെ പി​ന്തു​ണ​ക്കു​ന്ന​വ​ർ​ക്ക് അ​തി​ന്റെ ആ​വ​ശ്യ​ത്തേ​യും പ്ര​യോ​ജ​ന​ത്തേ​യും പ​റ്റി വ്യ​ക്ത​ത​യി​ല്ലെ​ന്ന് ശൃം​ഗേ​രി അ​ട​ക്ക ക​ർ​ഷ​ക​രു​ടെ അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ര​വി​ന്ദ് സി​ഗ​ഡാ​ൽ പ​റ​ഞ്ഞു.​

എ​ന്നാ​ൽ എ​തി​ർ​ക്കു​ന്ന​വ​ർ​ക്ക് ധാ​രാ​ളം കാ​ര​ണ​ങ്ങ​ളു​ണ്ട്. പ​ദ്ധ​തി​ക്ക് വ​ഴി​യൊ​രു​ക്കാ​ൻ ധാ​രാ​ളം മ​ര​ങ്ങ​ൾ മു​റി​ക്കേ​ണ്ടി വ​ന്നേ​ക്കാ​മെ​ന്നും ഇ​ത് വ​ന​ങ്ങ​ളു​ടേ​യും സ​സ്യ​ജ​ന്തു​ജാ​ല​ങ്ങ​ളു​ടെ​യും നാ​ശ​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്നും സി​ഗ​ഡ​ൽ പ​റ​ഞ്ഞു.

ഹൊ​സ​ന​ഗ​ർ വ്യാ​പാ​രി​ക​ളു​ടെ അ​സോ​സി​യേ​ഷ​ൻ ത​ഹ​സി​ൽ​ദാ​ർ​ക്ക് നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചു. പ​ദ്ധ​തി​യു​ടെ വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ടി​ൽ (ഡി.​പി.​ആ​ർ) നി​ന്ന് ഹൊ​സ​ന​ഗ​റി​നെ ഒ​ഴി​വാ​ക്കി​യ​താ​യി നി​വേ​ദ​ന​ത്തി​ൽ പ​റ​ഞ്ഞു. ഡി.​പി.​ആ​ർ ത​യാ​റാ​ക്കു​ന്ന​തി​നാ​യി ഇ​തി​ന​കം ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്, പ​ദ്ധ​തി​ക്ക് ഏ​ക​ദേ​ശം 3,300 കോ​ടി രൂ​പ ചെ​ല​വാ​കും. 2018 ൽ ​അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി ഡി​വി സ​ദാ​ന​ന്ദ ഗൗ​ഡ ഹൊ​സ​ന​ഗ​റി​നെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. നി​ല​വി​ൽ, അ​ര​സാ​ലു-​റി​പ്പോ​ൺ​പേ​ട്ട്-​തീ​ർ​ത്ഥ​ഹ​ള്ളി വ​ഴി​യു​ള്ള പാ​ത നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്, ഇ​ത് ഹൊ​സ​ന​ഗ​റി​നോ​ട് അ​നീ​തി കാ​ണി​ക്കു​ന്നു​വെ​ന്ന് നി​വേ​ദ​ന​ത്തി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:railway trackmangaloreShivamogga
News Summary - Mangalore-Shivamogga; Save Sringeri campaign against railway track
Next Story