പാതയിലെ കുഴികൾ അടച്ച് മംഗളൂരു പൊലീസ് മാതൃക
text_fields1. മംഗളൂരു ഈസ്റ്റ് ട്രാഫിക് പൊലീസ് ഈശ്വർ സ്വാമി പാതയിലെ കുഴി അടക്കുന്നു 2. മംഗളൂരുവിൽ ദേശീയപാതയിലെ കുഴികൾ
മംഗളൂരു: കനത്ത മഴയിൽ നഗര, ദേശീയ പാതകളിൽ കുഴികൾ നിറഞ്ഞു. പരിഹാരം തേടി എം.പിയും എം.എൽ.എമാരും യോഗങ്ങൾ ചേർന്ന് ചർച്ചകൾ നടത്തി ഫണ്ട് കാത്തിരിക്കുന്നു. ഇരുചക്ര വാഹന യാത്രക്കാർ തുടർന്ന് അപകടത്തിലേക്ക് വീഴുന്നത് പതിവായി കാണേണ്ടിവരുന്ന അവസ്ഥയിലാണ് ട്രാഫിക് പൊലീസുകാർ.
അപകടമേഖലയായി മാറിയ തിരക്കുള്ള കെ.പി.ടി സർക്കിളിൽ ഡ്യൂട്ടിക്ക് നിയോഗിച്ച മംഗളൂരു ഈസ്റ്റ് ട്രാഫിക് പൊലീസ് സ്റ്റേഷനിലെ എ. ഈശ്വർ സ്വാമി വേറിട്ട മാതൃകയായി. ഓട്ടോറിക്ഷ ഡ്രൈവർമാരുടേയും നാട്ടുകാരുടേയും സഹായത്തോടെ സാമഗ്രികൾ സംഘടിപ്പിച്ച അദ്ദേഹം സ്വയം സേവനത്തിലൂടെ ചൊവ്വാഴ്ച വലിയ കുഴികൾ അടച്ചു. ഈ പ്രവൃത്തി ഏവരുടെയും പ്രശംസ നേടി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

