Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമം​ഗ​ളൂ​രു...

മം​ഗ​ളൂ​രു പി​ലി​ക്കു​ള മൃ​ഗ​ശാ​ല വ​നം വ​കു​പ്പി​ന് കൈ​മാറുമെന്ന് ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ ഹൈ​കോ​ട​തി​യി​ൽ

text_fields
bookmark_border
മം​ഗ​ളൂ​രു പി​ലി​ക്കു​ള മൃ​ഗ​ശാ​ല വ​നം വ​കു​പ്പി​ന് കൈ​മാറുമെന്ന് ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ ഹൈ​കോ​ട​തി​യി​ൽ
cancel

ബം​ഗ​ളൂ​രു: ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല​യി​ൽ മം​ഗ​ളൂ​രു​വി​ന​ടു​ത്ത പി​ലി​ക്കു​ള ബ​യോ​ള​ജി​ക്ക​ൽ പാ​ർ​ക്ക് വ​നം വ​കു​പ്പി​ന് കൈ​മാ​റു​മെ​ന്ന് ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ ഹൈ​കോ​ട​തി​യെ അ​റി​യി​ച്ചു. പാ​ർ​ക്കി​ന് സ​മീ​പം ക​മ്പ​ള പ​രി​പാ​ടി​ക​ൾ ന​ട​ത്താ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പീ​പ്ൾ ഫോ​ർ ദി ​എ​ത്തി​ക്ക​ൽ ട്രീ​റ്റ്‌​മെ​ന്റ് ഓ​ഫ് ആ​നി​മ​ൽ​സ് (പെ​റ്റ) സ​മ​ർ​പ്പി​ച്ച പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി​യി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ൻ നി​ല​പാ​ട​റി​യി​ച്ച​ത്.

ചീ​ഫ് ജ​സ്റ്റി​സ് വി​ഭു ബ​ഖ്രു, ജ​സ്റ്റി​സ് കെ.​എ​സ്. ഹേ​മ​ലേ​ഖ എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ൻ ബെ​ഞ്ച് ബു​ധ​നാ​ഴ്ച കേ​സ് പ​രി​ഗ​ണി​ച്ചു.​മൃ​ഗ​ശാ​ല വ​നം വ​കു​പ്പി​ന് കൈ​മാ​റു​മെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​രി​നു വേ​ണ്ടി ഹാ​ജ​രാ​യ അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ൽ കെ. ​ശ​ശി​കി​ര​ൺ ഷെ​ട്ടി ബോ​ധി​പ്പി​ച്ചു.

മൃ​ഗ​ശാ​ല​യു​ടെ ന​ട​ത്തി​പ്പ് സം​ബ​ന്ധി​ച്ച് വ​നം വ​കു​പ്പും പി​ലി​ക്കു​ള വി​ക​സ​ന അ​തോ​റി​റ്റി​യും സം​സ്ഥാ​ന മൃ​ഗ​ശാ​ല അ​തോ​റി​റ്റി​യും ത​മ്മി​ൽ ഔ​പ​ചാ​രി​ക ക​രാ​റി​ൽ ഏ​ർ​പ്പെ​ടു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മൃ​ഗ​ശാ​ല​യി​ലെ 652 മൃ​ഗ​ങ്ങ​ളു​ടെ സു​ര​ക്ഷ​യും ക്ഷേ​മ​വും സ​ർ​ക്കാ​റി​ന്റെ പ്ര​ഥ​മ പ​രി​ഗ​ണ​ന​യാ​യി തു​ട​രും. പി​ലി​ക്കു​ള മൃ​ഗ​ശാ​ല വ​നം വ​കു​പ്പി​ന് കൈ​മാ​റു​ന്ന​തി​ൽ എ​തി​ർ​പ്പി​ല്ലെ​ന്ന് കേ​ന്ദ്ര മൃ​ഗ​ശാ​ല അ​തോ​റി​റ്റി​ക്കു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ൻ അ​റി​യി​ച്ചു. വാ​ദ​ങ്ങ​ൾ കേ​ട്ട ശേ​ഷം നി​ർ​ദി​ഷ്ട കൈ​മാ​റ്റ പ്ര​ക്രി​യ വ്യ​ക്ത​മാ​ക്കാ​ൻ ബെ​ഞ്ച് സം​സ്ഥാ​ന സ​ർ​ക്കാ​റി​നോ​ട് നി​ർ​ദേ​ശി​ച്ചു. മൃ​ഗ​ശാ​ല പ​രി​സ​ര​ത്തും അ​വി​ടെ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ഗ​ങ്ങ​ളി​ലും മാ​ത്ര​മാ​യി കൈ​മാ​റ്റം പ​രി​മി​ത​പ്പെ​ടു​ത്തു​മോ അ​തോ മു​ഴു​വ​ൻ ബ​യോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ലേ​ക്കും വ്യാ​പി​പ്പി​ക്കു​മോ എ​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.​കൂ​ടു​ത​ൽ വാ​ദം കേ​ൾ​ക്കു​ന്ന​തി​നാ​യി കോ​ട​തി കേ​സ് സെ​പ്റ്റം​ബ​ർ ഒ​ന്നി​ലേ​ക്ക് മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakaForest Departmentzoomangaluru
News Summary - Mangalore Pilikula Zoo will be handed over to the Forest Department
Next Story