Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മംഗളൂരു സ്വദേശിയായ യുവാവ് ബംഗളൂരുവിൽ വാഹനപകടത്തിൽ മരിച്ചു

text_fields
bookmark_border
Nahid Zafan
cancel

മംഗളൂരു: നഗരത്തിൽ കുദ്രോളി സ്വദേശിയായ യുവാവ് ബംഗളൂരുവിൽ വാഹനപകടത്തിൽ മരിച്ചു. കുദ്രോളി മുഹ്‌യിദ്ദീൻ നഗറിലെ സഹൂർ-നസീറ ദമ്പതികളുടെ മകൻ നാഹിദ് സഫാൻ (28) ആണ് മരിച്ചത്.

പുലർച്ചെ രണ്ടരയോടെ ബംഗളൂരു യെലഹങ്കയിലായിരുന്നു അപകടം. ബംഗളൂരുവിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന സഫാൻ യെലഹങ്ക നെഹ്റു നഗറിലാണ് താമസം. വീട്ടിൽ നിന്ന് ബംഗളൂരിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്നു.

ബിബി റോഡിൽ എത്തിയപ്പോൾ അതിവേഗത്തിൽ വന്ന വാഹനം സ്കൂട്ടറിൽ ഇടിച്ച് നിറുത്താതെ പോവുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവാവ് മരിച്ചു.

ഒന്നരവർഷം മുമ്പാണ് സഫാൻ വിവാഹിതനായത്. സഫാന്റെ ബന്ധു വസീം ശരീഫിന്റെ പരാതിയിൽ യെലഹങ്ക ട്രാഫിക് പോലീസ് കേസെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mangalore Native died in a car accident in Bengaluru
Next Story