മംഗളൂരു ഗവ. വെന്റ്ലോക് ആശുപത്രി ഐ.സി.യു പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
text_fieldsമംഗളൂരു: ഗവ. വെന്റ്ലോക് ആശുപത്രിയിൽ 23.75 കോടി ചെലവിൽ പി.എം-അഭിം പദ്ധതിയിൽ സ്ഥാപിച്ച ഐ.സി.യു പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ഓൺലൈനായി ഉദ്ഘാടനം ചെയ്തു. രാജ്യത്ത് 13,850 കോടിയുടെ വിവിധ ചികിത്സ അടിസ്ഥാന സൗകര്യ പദ്ധതികൾ നടപ്പാക്കുന്നതിന്റെ ഭാഗമാണിത്.
മംഗളൂരുവിൽ നടന്ന ചടങ്ങിൽ ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ട എം.പി ഫലകം അനാച്ഛാദനം ചെയ്തു. ഐവൻ ഡിസൂസ എം.എൽ.സി, കെ. പ്രതാപ് സിംഹ നായക് എം.എൽ.സി, മേയർ മനോജ് കുമാർ, ഡെപ്യൂട്ടി മേയർ ഭാനുമതി, മുഡ ചെയർമാൻ സദാശിവ ഉള്ളാൾ, ജില്ല ഡെപ്യൂട്ടി കമീഷണർ മുല്ലൈ മുകിളൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

