Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമം​ഗ​ളൂ​രു...

മം​ഗ​ളൂ​രു ഊ​ർ​ജ​സു​ര​ക്ഷ ഉ​ച്ച​കോ​ടി​ക്ക് അ​നു​യോ​ജ്യം-​കേ​ന്ദ്ര​മ​ന്ത്രി ഹ​ർ​ദീ​പ് സി​ങ്

text_fields
bookmark_border
മം​ഗ​ളൂ​രു ഊ​ർ​ജ​സു​ര​ക്ഷ ഉ​ച്ച​കോ​ടി​ക്ക് അ​നു​യോ​ജ്യം-​കേ​ന്ദ്ര​മ​ന്ത്രി ഹ​ർ​ദീ​പ് സി​ങ്
cancel
camera_alt

മം​ഗ​ളൂ​രു ലി​റ്റ​റേ​ച്ച​ർ ഫെ​സ്റ്റി​വ​ലി​നെ​ത്തി​യ ഹ​ർ​ദീ​പ് സി​ങ്പു​രി​യെ സ്വീ​ക​രി​ക്കു​ന്നു  

മം​ഗ​ളൂ​രു: എ​ണ്ണ വി​പ​ണ​ന ക​മ്പ​നി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് മം​ഗ​ളൂ​രു​വി​ൽ ഊ​ർ​ജ സു​ര​ക്ഷ ഉ​ച്ച​കോ​ടി സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്ന് ദ​ക്ഷി​ണ ക​ന്ന​ട എം.​പി ബ്രി​ജേ​ഷ് ചൗ​ട്ട​യോ​ട് കേ​ന്ദ്ര പെ​ട്രോ​ളി​യം പ്ര​കൃ​തി വാ​ത​ക മ​ന്ത്രി ഹ​ർ​ദീ​പ് സി​ങ് പു​രി ആ​വ​ശ്യ​പ്പെ​ട്ടു.

മം​ഗ​ളൂ​രു ലി​റ്റ​റേ​ച്ച​ർ ഫെ​സ്റ്റി​വ​ലി​ന്റെ ഏ​ഴാം പ​തി​പ്പി​ൽ ഇ​ന്ത്യ​യു​ടെ ഊ​ർ​ജ സു​ര​ക്ഷ​യെ​ക്കു​റി​ച്ചു​ള്ള സെ​ഷ​നി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പു​രി. നി​ർ​ദി​ഷ്ട ഉ​ച്ച​കോ​ടി ഇ​ന്ത്യ​യു​ടെ ഊ​ർ​ജ വാ​ര​ത്തി​ന്റെ വി​പു​ലീ​ക​ര​ണ​മാ​യി വ​ർ​ത്തി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ‘നി​ങ്ങ​ൾ​ക്ക് ഇ​വി​ടെ സം​ഘ​ടി​പ്പി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ണ്ടെ​ങ്കി​ൽ എ​ണ്ണ വി​പ​ണ​ന ക​മ്പ​നി​ക​ളു​മാ​യി സം​സാ​രി​ക്കു​ക. ഞാ​ൻ അ​തി​നെ പി​ന്തു​ണ​ക്കും. അ​ടു​ത്ത മാ​സം ഇ​ന്ത്യ ഊ​ർ​ജ​വാ​രം ന​ട​ക്കു​ക​യാ​ണ്. ഞ​ങ്ങ​ൾ മൂ​ന്ന് വ​ർ​ഷം മു​മ്പ് ആ​രം​ഭി​ച്ചു.

ഫോ​സി​ൽ ഇ​ന്ധ​ന​ങ്ങ​ൾ, വ​ള​ർ​ന്നു​വ​രു​ന്ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ, ഊ​ർ​ജ​മേ​ഖ​ല​യി​ലെ സ്റ്റാ​ർ​ട്ട​പ്പു​ക​ൾ എ​ന്നി​വ​യെ സ​മ​ന്വ​യി​പ്പി​ക്കു​ന്ന ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ എ​ന​ർ​ജി ഷോ​യാ​ണി​ത്. ആ​ഗോ​ള ഊ​ർ​ജ സ​മ്മേ​ള​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന് ഡ​ൽ​ഹി​യി​ലെ ഭാ​ര​ത് മ​ണ്ഡ​പം, യ​ശോ​ഭൂ​മി എ​ന്നി​വ​ക്ക് സ​മാ​ന​മാ​യി ഓ​യി​ൽ ആ​ൻ​ഡ് നാ​ച്ചു​റ​ൽ ഗ്യാ​സ് കോ​ർ​പ​റേ​ഷ​ൻ (ഒ.​എ​ൻ.​ജി.​സി) ന​ൽ​കി​യ സ്ഥ​ല​ത്ത് ഗോ​വ​യി​ൽ സ്ഥി​ര​മാ​യ പ്ര​ദ​ർ​ശ​ന സൗ​ക​ര്യം വി​ക​സി​പ്പി​ക്കു​ന്നു​ണ്ടെ​ന്നും പു​രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mangalore Energy Security Summit
News Summary - Mangalore Energy Security Summit is suitable - Union Minister Hardeep Singh
Next Story