മംഗളൂരു-ബംഗളൂരു പ്രത്യേക ട്രെയിൻ സർവിസ്
text_fieldsമംഗളൂരു: പൂജ ഉത്സവ അവധി പ്രമാണിച്ച് ബംഗളൂരു യശ്വന്ത്പൂർ ജങ്ഷനും മംഗളൂരു ജങ്ഷനും ഇടയിൽ പ്രത്യേക ട്രെയിനുകൾ സർവിസ് നടത്തും: ട്രെയിൻ നമ്പർ 06257 - യശ്വന്ത്പൂർ ജങ്ഷൻ - മംഗളൂരു ജങ്ഷൻ ഫെസ്റ്റിവൽ സ്പെഷൽ എക്സ്പ്രസ് സെപ്റ്റംബർ 30ന് രാത്രി 11.55 ന് യശ്വന്ത്പൂർ ജങ്ഷനിൽ നിന്ന് പുറപ്പെട്ട് ഒക്ടോബർ ഒന്നിന് രാവിലെ11.15ന് മംഗളൂരു ജങ്ഷനിൽ എത്തിച്ചേരും. ട്രെയിൻ നമ്പർ 06258 - മംഗളൂരു ജങ്ഷൻ - യശ്വന്ത്പൂർ ജങ്ഷൻ ഫെസ്റ്റിവൽ സ്പെഷൽ എക്സ്പ്രസ് ഒക്ടോബർ ഒന്നിന് ഉച്ച 2.35ന് മംഗളൂരു ജങ്ഷനിൽ നിന്ന് പുറപ്പെട്ട് അന്ന് രാത്രി 11.30ന് യശ്വന്ത്പൂർ ജങ്ഷനിൽ എത്തിച്ചേരും. രണ്ട് എ.സി ടു-ടയർ, മൂന്ന് എ.സി ത്രീ-ടയർ, 11 സ്ലീപ്പർ ക്ലാസ്, നാല് ജനറൽ സെക്കൻഡ് ക്ലാസ്, രണ്ട് ജനറൽ സെക്കൻഡ് ക്ലാസ് ലഗേജ്-കം-ബ്രേക്ക് വാൻ, ഡിസേബ്ൾഡ്- എന്നിങ്ങനെയാണ് കോച്ചുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

