സി.ഇ.ടി നിർബന്ധമാക്കിയത് പുനഃപരിശോധിക്കും
text_fieldsബംഗളൂരു: ബി.എസ്സി നഴ്സിങ് പ്രവേശനത്തിന് പൊതുപ്രവേശനപരീക്ഷ (സി.ഇ.ടി) നിർബന്ധമാക്കിയുള്ള ഉത്തരവ് കോൺഗ്രസ് സർക്കാർ പിൻവലിക്കാൻ സാധ്യത. കഴിഞ്ഞ ബി.ജെ.പി സർക്കാറാണ് ഇത് നിർബന്ധമാക്കിയത്. ഇതുസംബന്ധിച്ച കാര്യങ്ങൾ പരിശോധിക്കാൻ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ശരണപ്രകാശ് പാട്ടീലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അസോസിയേഷൻ ഓഫ് മാനേജ്മെന്റ് ഓഫ് നഴ്സിങ് ആൻഡ് അലൈഡ് ഹെൽത്ത് സയൻസ് ഇൻസ്റ്റിറ്റ്യൂഷൻസാണ് ഈ ആവശ്യമുന്നയിച്ച് സർക്കാറിനെ സമീപിച്ചത്.
ഇന്ത്യൻ നഴ്സിങ് കൗൺസിൽ ബി.എസ്സി നഴ്സിങ് പ്രവേശനത്തിന് സി.ഇ.ടി നിർബന്ധമാക്കിയതിനെതുടർന്നാണ് ബി.ജെ.പി സർക്കാർ ഏപ്രിലിൽ ഈ ഉത്തരവ് പുറത്തിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

