Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_right...

അ​വ​ഗ​ണ​ന​ക​ള്‍ക്കി​ട​യി​ല്‍ മാ​ന​സ ഗം​ഗോ​ത്രി കാ​മ്പ​സ്

text_fields
bookmark_border
അ​വ​ഗ​ണ​ന​ക​ള്‍ക്കി​ട​യി​ല്‍ മാ​ന​സ ഗം​ഗോ​ത്രി കാ​മ്പ​സ്
cancel
Listen to this Article

ബം​ഗ​ളൂ​രു: മൈ​സൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ (യു.​ഒ.​എം) ബി​രു​ദാ​ന​ന്ത​ര ബി​രു​ദ (പി.​ജി) കാ​മ്പ​സാ​യ മാ​ന​സ ഗം​ഗോ​ത്രി അ​വ​ഗ​ണ​ന​യി​ല്‍. കു​ടി​വെ​ള്ളം, ശൗ​ചാ​ല​യം, റോ​ഡ്, തെ​രു​വു​വി​ള​ക്കു​ക​ള്‍ തു​ട​ങ്ങി അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത അ​നു​ഭ​വി​ക്കു​ന്ന​ത് വി​ദ്യാ​ര്‍ഥി​ക​ളാ​ണ്.

കാ​മ്പ​സി​ല്‍ പ​ല​യി​ട​ങ്ങ​ളി​ലാ​യി വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​യി നി​ർ​മി​ച്ച പൊ​തു​ശൗ​ചാ​ല​യ​ങ്ങ​ള്‍ പ​ണി പൂ​ര്‍ത്തി​യാ​യി​ട്ടും ഉ​ദ്ഘാ​ട​നം ന​ട​ക്കാ​ത്ത​തി​നാ​ല്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്. കെ​ട്ടി​ട​ത്തി​ന്‍റെ ചു​റ്റു​പാ​ടും ന​ട​ക്കാ​ന്‍പോ​ലും സാ​ധി​ക്കാ​ത്ത വി​ധ​ത്തി​ല്‍ കാ​ടു​പി​ടി​ച്ചു കി​ട​ക്കു​ക​യാ​ണ്. കോ​വി​ഡ് കാ​ല​ത്ത് അ​ട​ച്ചു​പൂ​ട്ടി​യ കാ​ന്‍റീ​ന്‍ ഇ​പ്പൊ​ഴും പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​മാ​യി​ട്ടി​ല്ല.

ഗം​ഗോ​ത്രി കാ​മ്പ​സി​നെ പ്ലാ​സ്റ്റി​ക് ര​ഹി​ത മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും കാ​മ്പ​സ് പ​രി​സ​രം വൃ​ത്തി​യാ​ക്കു​ന്ന​തി​ല്‍ അ​നാ​സ്ഥ കാ​ണി​ക്കു​ന്ന​തി​നാ​ല്‍ പ​രി​സ​ര​ത്ത് മാ​ലി​ന്യ​ങ്ങ​ള്‍ കൂ​മ്പാ​ര​മാ​യി കൂ​ടി​ക്കി​ട​ക്കു​ക​യാ​ണെ​ന്നും മൈ​സൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​മാ​യ ന​ട​രാ​ജ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsspeculationmanasa
News Summary - Manasa Gangotri Campus amidst speculations
Next Story