മധ്യവയസ്കൻ വെടിയേറ്റുമരിച്ച നിലയിൽ
text_fieldsമംഗളൂരു: കാർക്കള നഗരസഭ മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും മംഗളൂരുവിൽ ബിസിനസ് സംരംഭകനുമായ എൻ.ആർ. ദിലീപിനെ(58) ചൊവ്വാഴ്ച കാർക്കള താലൂക്കിലെ നിട്ടെ ദൂപടകട്ടെ സംസ്ഥാന പാതക്ക് സമീപം കാറിനകത്ത് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സംസ്ഥാന പാതക്കടുത്തുള്ള എസ്റ്റേറ്റിന് സമീപം ദിലീപിന്റെ വാഹനം ചൊവ്വാഴ്ച രാവിലെ പാർക്ക് ചെയ്തിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കാറിനുള്ളിൽ മൃതദേഹം കണ്ടെത്തി. അരികിൽ റിവോൾവറും പെട്ടി മധുരപലഹാരങ്ങളും ഉണ്ടായിരുന്നു. ദിലീപിനെ വലിയ ബിസിനസ് നഷ്ടങ്ങളും കടബാധ്യതകളും അലട്ടിയിരുന്നതായി പൊലീസ് പറഞ്ഞു. വൃക്കസംബന്ധ അസുഖവും നേരിട്ടു. വർഷങ്ങളായി കുടുംബത്തോടൊപ്പം മംഗളൂരുവിലാണ് താമസം. വിഷം കഴിച്ച ശേഷം ദിലീപ് സ്വയം വെടിവെച്ച് മരിച്ചതായാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

