Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവാവ് ഭാര്യയെ തല പാറക്കല്ലുകൊണ്ട് ഇടിച്ച് കൊന്നു

text_fields
bookmark_border
യുവാവ് ഭാര്യയെ തല പാറക്കല്ലുകൊണ്ട് ഇടിച്ച് കൊന്നു
cancel

ബംഗളൂരു: കഗ്ഗലിപുര പൊലീസ് സ്റ്റേഷൻ പരിധിയിൽ കുല്ലെഗൗഡന പാളയയിൽ യുവാവ് ഭാര്യയെ പാറക്കല്ലുകൊണ്ട് തല ഇടിച്ച് തകർത്ത് കൊലപ്പെടുത്തി. ശനിയാഴ്ച രാവിലെയാണ് സിഞ്ചന (21) ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് രേണുകയ്യയെ (27) പൊലീസ് തിരയുന്നു. ഭാര്യയുടെ വിശ്വസ്തതയിൽ സംശയം തോന്നിയ രേണുകയ്യ ഇടക്കിടെ വഴക്കിടാറുണ്ടായിരുന്നുവെന്ന് പരിസരവാസികൾ പൊലീസിനോട് പറഞ്ഞു.

സംഭവ ദിവസം മദ്യപിച്ചെത്തി വഴക്കിട്ട് രേണുകയ്യ മുന്നിൽ കിടന്നിരുന്ന ഒരു പാറക്കല്ല് കൊണ്ടുവന്ന് അവളുടെ തലയിൽ ഇടിച്ചു. സംഭവസ്ഥലത്തുതന്നെ അവൾ കൊല്ലപ്പെട്ടു -പൊലീസ് പറഞ്ഞു.

സംഭവം നടന്നയുടൻ പ്രതി സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. വിവരം ലഭിച്ചതിനെത്തുടർന്ന് കഗ്ഗലിപുര പൊലീസ് സ്ഥലം സന്ദർശിക്കുകയും പരിശോധന നടത്തുകയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റുകയും ചെയ്തു. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള ശ്രമം നടക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Man kills wife by hitting her head with a rock
Next Story