കാറപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു
text_fieldsപത്മനാഭ
മംഗളൂരു: സുബ്രഹ്മണ്യ-ഉപ്പിനങ്ങാടി സംസ്ഥാന പാതയിൽ കൊയ്ല ഗ്രാമത്തിലെ ഗണ്ടിബാഗിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാൾ ചികിത്സക്കിടെ മരിച്ചു. ഹലെനെരെങ്കി ഗ്രാമത്തിലെ മഡെജിമാരു നിവാസി കെ.പത്മനാഭയാണ് (48) മരിച്ചത്.
ഈ മാസം 11ന് രാത്രി ഉപ്പിനങ്ങാടിക്കുസമീപം ഒരു പരിപാടിയിൽ പങ്കെടുത്ത് പത്മനാഭ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം നടന്നത്. സഹോദരൻ സുദർശനും സുഹൃത്തുക്കളായ ചേതനും സതീഷും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. മിനി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാറിലുണ്ടായിരുന്ന പത്മനാഭക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു. ഭാര്യയും രണ്ട് ആൺമക്കളുമുണ്ട്.

