Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightപ്രധാനമന്ത്രിയുടെ...

പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ ബോംബ് ഭീഷണി മുഴക്കിയ ആൾ അറസ്റ്റിൽ

text_fields
bookmark_border
പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ ബോംബ് ഭീഷണി മുഴക്കിയ ആൾ അറസ്റ്റിൽ
cancel
camera_alt

ന​രേ​ന്ദ്ര മോ​ദി​

ബം​ഗ​ളൂ​രു: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ബം​ഗ​ളൂ​രു സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ബോം​ബ് ഭീ​ഷ​ണി മു​ഴ​ക്കി​യ ആ​ളെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ലോ​ഹി​ത് കൃ​ഷ്ണ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

എ​ൻ.​ഐ.​എ, സി.​ബി.​ഐ, റോ ​തു​ട​ങ്ങി​യ പ്ര​ധാ​ന അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​ടെ ഫോ​ൺ ന​മ്പ​റു​ക​ള​ട​ക്കം രാ​ജ്യ​ത്തെ പ്ര​ധാ​ന ഏ​ജ​ൻ​സി​ക​ളു​ടെ​യും കോ​ൺ​ടാ​ക്റ്റ് ന​മ്പ​റു​ക​ൾ ഇ​യാ​ളു​ടെ ഫോ​ണി​ൽ സേ​വ് ചെ​യ്തി​രി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി. പ്ര​തി പ​ല​ത​വ​ണ വ്യ​ത്യ​സ്ത സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ഭീ​ഷ​ണി കോ​ളു​ക​ൾ വിളിച്ചിരു​ന്നു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ​രി​പാ​ടി​ക​ൾ ഷെ​ഡ്യൂ​ൾ ചെ​യ്തി​രി​ക്കു​ന്ന എ​ച്ച്.​എ.​എ​ൽ വി​മാ​ന​ത്താ​വ​ള​ത്തി​നും ര​വി​ശ​ങ്ക​ർ ആ​ശ്ര​മ​ത്തി​നും സ​മീ​പം ബോം​ബു​ക​ൾ പൊ​ട്ടി​ത്തെ​റി​ക്കു​മെ​ന്ന് പ​റ​ഞ്ഞ് ലോ​ഹി​ത് കൃ​ഷ്ണ പൊ​ലീ​സ് ക​ൺ​ട്രോ​ൾ റൂ​മി​ലേ​ക്ക് വി​ളി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ത് വ്യാ​ജ ബോം​ബ് ഭീ​ഷ​ണി​യാ​ണെ​ന്ന് പൊ​ലീ​സ് തി​രി​ച്ച​റി​ഞ്ഞു. തു​ട​ര്‍ന്ന് പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​തി കോ​റ​മം​ഗ​ല പ​രി​ധി​യി​ലാ​ണ് താ​മ​സി​ക്കു​ന്ന​തെ​ന്ന് ക​ണ്ടെ​ത്തു​ക​യും വി​ളി വ​ന്ന് ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. ഇ​യാ​ളു​ടെ മാ​ന​സി​കാ​വ​സ്ഥ​യെ​ക്കു​റി​ച്ച് ഡോ​ക്ട​ർ​മാ​രി​ൽ നി​ന്ന് വി​വ​ര​ങ്ങ​ൾ തേ​ടി​യി​ട്ടു​ണ്ടെ​ന്ന് പൊ​ലീ​സ് ക​മീ​ഷ​ണ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiBomb ThreatPrime MinisterMan ArrestedBengaluru
News Summary - Man arrested for making bomb threat during Prime Minister's visit
Next Story