Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightവ​യോ​ധി​ക​യെ കൊ​ന്ന്...

വ​യോ​ധി​ക​യെ കൊ​ന്ന് മൃ​ത​ദേ​ഹം ക​ഷ​ണ​ങ്ങ​ളാ​ക്കി; യു​വാ​വ് അ​റ​സ്റ്റി​ൽ

text_fields
bookmark_border
arrest
cancel

മം​ഗ​ളൂ​രു: ക​ട​ബാ​ധ്യ​ത​ക​ളി​ൽ പൊ​റു​തി​മു​ട്ടി​യ യു​വാ​വ് വ​യോ​ധി​ക​യെ അ​വ​രു​ടെ ആ​ഭ​ര​ണ​ങ്ങ​ൾ​ക്കാ​യി കൊ​ല​പ്പെ​ടു​ത്തി. ശേ​ഷം, മൃ​ത​ദേ​ഹം ക​ഷ​ണ​ങ്ങ​ളാ​ക്കി ഡ്ര​മ്മി​ല​ട​ച്ച് ആ​ളി​ല്ലാ​ത്ത വീ​ടി​ന്‍റെ പ​രി​സ​ര​ത്ത് ഉ​പേ​ക്ഷി​ച്ചു. കെ.​ആ​ർ പു​രം നി​സ​ർ​ഗ ലേ​ഔ​ട്ടി​ലെ സു​ശീ​ലാ​മ്മ​യാ​ണ്(70) കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡി.​കെ. ദി​നേ​ശി​നെ(40) തി​ങ്ക​ളാ​ഴ്ച പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ശ​നി​യാ​ഴ്ച വ​യോ​ധി​ക​യെ ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​ന് കൊ​ണ്ടു​പോ​യ​ശേ​ഷം പ്ര​തി ത​ന്‍റെ വീ​ട്ടി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. കൊ​ല​പ്പെ​ടു​ത്തി കൈ​യി​ലും കാ​തി​ലും ക​ഴു​ത്തി​ലു​മു​ള്ള ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്നു. പി​ന്നീ​ട് മൃ​ത​ദേ​ഹം ക​ഷ​ണ​ങ്ങ​ളാ​ക്കി ഡ്ര​മ്മി​ൽ അ​ട​ക്കം ചെ​യ്ത് ആ​ളി​ല്ലാ​ത്ത വീ​ട് പ​രി​സ​ര​ത്ത് ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. പ​രി​സ​ര​ത്തു​നി​ന്ന് ദു​ർ​ഗ​ന്ധം വ​മി​ച്ച​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ പൊ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി കു​റ്റം സ​മ്മ​തി​ച്ച​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. ര​ണ്ട് ക​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ഒ​ഴി​കെ എ​ല്ലാം മു​ക്കു​പ​ണ്ടം ആ​യി​രു​ന്നു എ​ന്ന് സ്വ​ർ​ണം വി​ൽ​പ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് അ​റി​ഞ്ഞ​തെ​ന്ന് പ്ര​തി പൊ​ലീ​സി​ന് മൊ​ഴി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsarrestMurder Case
News Summary - man arrested for killing old lady
Next Story