യുവതിയുടെ കുളിമുറി ദൃശ്യം പകർത്തിയയാൾ അറസ്റ്റിൽ
text_fieldsബംഗളൂരു: സഹപ്രവർത്തകയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തുകയും മറ്റു സഹപ്രവർത്തകരെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ.
കുന്താപുര സ്വദേശിയായ രഘുറാമിനെയാണ് എച്ച്.എ.എൽ പൊലീസ് അറസ്റ്റ് ചെയ്തത്. നിസർഗ ഗാർഡനിലാണ് സംഭവം. പ്രതിയുടെ കാറ്ററിങ് ശാലയിൽ ജോലി ചെയ്യുന്ന 22കാരിയായ ബംഗാൾ സ്വദേശിനിയുടെ കുളിമുറി ദൃശ്യമാണ് യുവാവ് പകർത്തിയത്.
ഇതു ശ്രദ്ധയിൽപെട്ട മറ്റു യുവതികൾ ബഹളംവെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.മറ്റു പെൺകുട്ടികളോട് ലൈംഗികമായി വഴങ്ങിയില്ലെങ്കിൽ അവരുടെ വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്യുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയതായി പെൺകുട്ടികൾ നൽകിയ പരാതിയിൽ പറയുന്നു.