ഹോസ്റ്റലിൽ ബുർഖ ധരിച്ചെത്തിയ മലയാളിയായ യുവാവ് പിടിയിൽ
text_fieldsബംഗളൂരു: മലയാളിയായ കാമുകിയെ കാണാൻ കോളജ് ഹോസ്റ്റലിൽ ബുർഖ ധരിച്ചെത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുപ്പം പി.ഇ.എസ് ഇൻസ്റ്റിറ്റ്യുട്ട് ഓഫ് മെഡിക്കൽ സയൻസസിലെ രണ്ടാം വർഷ നഴ്സിങ് വിദ്യാർഥിനിയായ പെൺകുട്ടിയെ കാണാനാണ് യുവാവ് ബുർഖ ധരിച്ച് ഹോസ്റ്റലിലെത്തിയത്.
ബംഗളൂരുവിൽ പാചകക്കാരനായി ജോലി ചെയ്യുകയാണ് യുവാവ്. കേരളത്തിൽവെച്ച് രണ്ടുവർഷം മുമ്പാണ് ഇരുവരും കണ്ടുമുട്ടി പരിചയത്തിലായത്. ബംഗളൂരുവിൽനിന്ന് ട്രെയിനിൽ കുപ്പത്തെത്തിയ യുവാവ് ചൊവ്വാഴ്ച വൈകീട്ട് വേഷം മാറി പെൺകുട്ടിയുടെ ഹോസ്റ്റലിലേക്കെത്തുകയായിരുന്നു. സംശയം തോന്നി ഹോസ്റ്റൽ ജീവനക്കാർ പിടിച്ചുവെച്ച് പരിശോധിച്ചതോടെയാണ് യുവാവ് വേഷം മാറി വന്നതാണെന്ന് കണ്ടെത്തിയത്.
ഉടൻ ഇയാളെ പിടിച്ചുവെച്ച് ചിറ്റൂർ ഗുഡിപള്ളി പൊലീസിൽ വിവരമറിയിച്ചു. ഹോസ്റ്റൽ ജീവനക്കാരുടെ പരാതിയിൽ പൊലീസ് കേസെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

