Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമലയാളി യുവാവിനെ മരിച്ച...

മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

text_fields
bookmark_border
മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
cancel
camera_alt

അ​ബ്ദു​ൽ

റ​ഊ​ഫ്

ബം​ഗ​ളൂ​രു: ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് കാ​ണാ​താ​യ മ​ല​യാ​ളി യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ണ്ണൂ​ർ ക​ണ്ണ​വ​ത്തി​ന​ടു​ത്ത് ചെ​റു​വാ​ഞ്ചേ​രി താ​ഴെ വീ​ട്ടി​ൽ മൊ​യ്തീ​ൻ കു​ട്ടി​യു​ടെ മ​ക​ൻ ടി.​വി. അ​ബ്ദു​ൽ റ​ഊ​ഫ് (34) ആ​ണ് മ​രി​ച്ച​ത്.

15 വ​ർ​ഷ​മാ​യി ബം​ഗ​ളൂ​രു​വി​ൽ പ​ല​യി​ട​ങ്ങ​ളി​ലാ​യി ക​ച്ച​വ​ടം ന​ട​ത്തു​ന്ന റ​ഊ​ഫ് ബൊ​മ്മ​ന​ഹ​ള്ളി​യി​ൽ നി​ന്നും സി​റ്റി മാ​ർ​ക്ക​റ്റ് ഭാ​ഗ​ത്തേ​ക്ക് ക​ട നോ​ക്കാ​ൻ ക​ഴി​ഞ്ഞ 20ന് ​ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് പോ​യ​ത്. പി​ന്നീ​ട് ഒ​രു വി​വ​ര​വും ല​ഭി​ച്ചി​രു​ന്നി​ല്ല. മൊ​ബൈ​ൽ ഫോ​ൺ സ്വി​ച്ച് ഓ​ഫാ​യ നി​ല​യി​ലാ​യി​രു​ന്നു. ബം​ഗ​ളൂ​രു ബി.​ടി.​എം ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് വെ​ച്ച് സ്ട്രോ​ക്ക് അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് മ​ര​ണ​പ്പെ​ടാ​ൻ കാ​ര​ണ​മെ​ന്നാ​ണ് വി​വ​രം. പൊ​ലീ​സു​കാ​ർ മൃ​ത​ദേ​ഹം വി​ക്ടോ​റി​യ ഗ​വ. ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ: ഇ​രി​ക്കൂ​ർ സ്വ​ദേ​ശി​നി ഷം​ല​ത്ത്. മ​ക​ൾ: ഫ​ർ​ഹ ഫാ​ത്തി​മ (നാ​ല്). ബം​ഗ​ളൂ​രു കെ.​എം.​സി.​സി​യു​ടെ നേ​താ​ക്ക​ൾ തു​ട​ർ​ന​ട​പ​ടി ക്ര​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഖ​ബ​റ​ട​ക്കം ശ​നി​യാ​ഴ്ച രാ​വി​ലെ ചെ​റു​വാ​ഞ്ചേ​രി ജു​മാ​മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obitobit News
News Summary - Malayali youth was found dead
Next Story