ബംഗളൂരുവിൽ മലയാളി യുവാവ് നിര്യാതനായി
text_fieldsമുഹമ്മദ് ഈസ
ബംഗളൂരു: മലയാളി യുവാവ് ബംഗളൂരുവിൽ നിര്യാതനായി. കൊല്ലം കുന്നിക്കോട് സ്വദേശി സാബിത മൻസിൽ അബ്ദുൽ സലാമിന്റെ മകൻ എ. മുഹമ്മദ് ഈസയാണ് (39) മരിച്ചത്. ബംഗളൂരു വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ, ഈ മാസം രണ്ടിനായിരുന്നു മരണം.
ബന്ധുക്കളെ അറിയാത്തതിനെ തുടർന്ന് ഉപ്പാർപ്പെട്ട് പൊലീസ് ബംഗളൂരു കെ.എം.സി.സിയെ ബന്ധപ്പെട്ടിരുന്നു. പ്രവർത്തകരുടെ അന്വേഷണത്തിലൂടെ ബന്ധുക്കളെ കണ്ടെത്തി. വിക്ടോറിയ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത മൃതദേഹം ബംഗളൂരു ശിഹാബ് തങ്ങൾ സെന്ററിൽ അന്ത്യകർമങ്ങൾ നടത്തി. കെ.എം.സി.സി പ്രവർത്തകരുടെ സഹായത്തോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
ഖബറടക്കം തിങ്കളാഴ്ച രാവിലെ പത്തിന് കുന്നിക്കോട് മുസ്ലിം ജമാഅത്ത് മസ്ജിദ് ഖബർസ്ഥാനിൽ. മാതാവ്: സുഹൃബാൻ ബീവി. ഭാര്യ: നസീമ ബീവി. സഹോദരൻ ശരീഫ് കുട്ടി.

