വഴിയരികിൽ ലഹരി ഉപയോഗിച്ച മലയാളി യുവാവിനെ നാട്ടുകാർ പിടികൂടി
text_fieldsറൂബൻ
ബംഗളൂരു: നെലമംഗലയിൽ വഴിയരികിൽനിന്ന് ലഹരി ഉപയോഗിച്ച മലയാളി യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. കുടുരുഗെരെ ഓം സായി ലേഔട്ട് പരിസരത്തുനിന്ന് റുബൻ എന്ന യുവാവിനെയാണ് പിടികൂടിയത്. ഇയാൾ എൻജിനീയറിങ് ബിരുദധാരിയാണ്. ബംഗളൂരു നഗരത്തിന്റെ പ്രാന്ത പ്രദേശങ്ങളിൽ ലഹരി ഉപയോഗം വർധിച്ച സാഹചര്യത്തിൽ നാട്ടുകാർ ജാഗ്രതയിലായിരുന്നു.
ലഹരിക്കടിമയായ റൂബൻ മുമ്പും ലഹരിയിൽനിന്ന് മുക്തി നേടാൻ പുനരധിവാസ കേന്ദ്രത്തിൽ കഴിഞ്ഞിരുന്നു. ഏതാനുംമാസം മുമ്പ് വീട്ടിൽ തിരിച്ചെത്തിയതോടെ വീണ്ടും ലഹരി ഉപയോഗം തുടർന്നു. ഇയാൾക്ക് മയക്കുമരുന്ന് ഇടപാടുകാരനായ ആഫ്രിക്കൻ വംശജനുമായി ബന്ധമുള്ളതായും നാട്ടുകാർ ആരോപിച്ചു.
നാട്ടുകാർ പിടികൂടുമ്പോൾ ഇയാളുടെ കൈയിൽ ഒരു ഗ്രാം ഹൈഡ്രോ കഞ്ചാവാണുണ്ടായിരുന്നത്. നാട്ടുകാർ കൈയോടെ പിടികൂടി തടഞ്ഞുവെച്ച ശേഷം പൊലീസിനെ അറിയിക്കുകയായിരുന്നു. മദനായ്കനഹള്ളി പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

