Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കള്ളനോട്ടുകളുമായി മലയാളി യുവാവ് അറസ്റ്റിൽ

text_fields
bookmark_border
fake notes
cancel

മംഗളൂരു:കള്ളനോട്ടുകളുമായി മലയാളി യുവാവിനെ മംഗ്ളൂറിൽ സിറ്റി ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ.പ്രഷ്വിത് (25) ആണ് അറസ്റ്റിലായത്. രഹസ്യവിവരത്തെത്തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ കങ്കനാടിക്ക് സമീപത്ത് നിന്നാണ് യുവാവ് പിടിയിലായത്.

100, 200, 500 രൂപയുടെ കള്ളനോടുകളാണ് പിടിച്ചെടുത്തത്. പ്രതി ഇതുവരെ 8,000 മുതൽ 9,000 വരെ മൂല്യമുള്ള കള്ളനോടുകൾ വിവിധയിടങ്ങളിൽ കൈമാറിയതായി പൊലീസ് പറഞ്ഞു. യുവാവിൽ നിന്ന് 500ന്റെ മൂന്നും 200ന്റെ രണ്ടും 100ന്റെ മൂന്നും അടക്കം എട്ട് കള്ളനോടാടുകളും മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തു.

മംഗളൂരു സിറ്റി പൊലീസ് കമീഷണർ അനുപം അഗർവാൾ, ക്രമസമാധാന വിഭാഗം ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സിദ്ധാർഥ ഗോയൽ, ക്രൈം ആൻഡ് ട്രാഫിക് ഡിസിപി ദിനേശ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ മംഗളുറു സിസിബി എസിപി പി എ ഹെഗ്‌ഡെയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Malayali youth arrested with fake notes
Next Story