മംഗളൂരുവിൽ മലയാളി കുത്തേറ്റ് മരിച്ചു
text_fieldsമംഗളൂരു: തണ്ണീർഭാവി വൃക്ഷ ഉദ്യാനത്തിനടുത്ത് മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കൊല്ലം സ്വദേശിയും തണ്ണീർഭാവി വൃക്ഷ ഉദ്യാന പരിസരത്തെ ബോട്ട് നിർമാണശാലയിൽ തൊഴിലാളിയുമായ കെ. ബിനുവാണ് (41) കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ തളിപ്പറമ്പ് സ്വദേശി ജോൺസൺ എന്ന ബിനോയിയെ (52) കസ്റ്റഡിയിലെടുത്തതായി പണമ്പൂർ പൊലീസ് പറഞ്ഞു. ഒരേ കമ്പനിയിൽ ജോലി ചെയ്യുകയും അടുത്തടുത്ത മുറികളിൽ താമസിക്കുകയും ചെയ്യുന്നവരാണ് ബിനുവും ബിനോയിയും എന്ന് പൊലീസ് അറിയിച്ചു. ഇരുവരും തമ്മിൽ ശനിയാഴ്ച വൈകീട്ട് വാക്കേറ്റമുണ്ടായി. രാത്രി വൈകി മദ്യലഹരിയിൽ ബിനുവിന്റെ മുറിയിൽ ചെന്ന ജോൺസൺ ഉറങ്ങിക്കിടന്ന സഹപ്രവർത്തകനെ കത്തികൊണ്ട് കുത്തുകയായിരുന്നു. പണമ്പൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

