മലയാളി മധ്യവയസ്ക ബംഗളൂരുവിൽ മരിച്ചു
text_fieldsബംഗളൂരു: മലയാളി മധ്യവയസ്ക ബംഗളൂരുവിലെ താമസ മുറിയിൽ സ്ട്രച്ചറിൽനിന്ന് താഴെ വീണ് മരിച്ചു. കോഴിക്കോട് പെരുമണ്ണ സ്വദേശിനി വിപിനയാണ് (45) മരിച്ചത്. ബുധനാഴ്ച രാവിലെയാണ് സംഭവം. വീഴ്ചയിലേറ്റ പരിക്കിനെതുടർന്ന് രക്തം വാർന്നാണ് മരിച്ചത്. മാനസിക- ശാരീരിക വൈകല്യത്തെ തുടർന്ന് വർഷങ്ങളോളമായി കിടപ്പിലായിരുന്നു. വയോധികയായ മാതാവല്ലാതെ മറ്റാരും കൂടെയുണ്ടായിരുന്നില്ല.
മരണ വിവരം അയൽവാസികളാണ് ബന്നാർഘട്ട പൊലീസ് സ്റ്റേഷനിൽ അറിയിച്ചത്. തുടർന്ന് ബംഗളൂരു എ.ഐ.കെ.എം.സി.സിയോട് സഹായം തേടി. പ്രവർത്തകർ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി വിക്ടോറിയ ആശുപത്രിയിൽ എത്തിച്ചു. നടപടികൾക്കുശേഷം മൈസൂരു റോഡ് ശ്മശാനത്തിൽ അന്ത്യകർമങ്ങൾക്ക് നേതൃത്വം നൽകി. മാതാവ്: രത്ന കുമാരി.

