Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകാർ തടഞ്ഞ് മലയാളിയെ...

കാർ തടഞ്ഞ് മലയാളിയെ കൊള്ളയടിച്ചു

text_fields
bookmark_border
Symbolic Image
cancel
camera_alt

പ്രതീകാത്മക ചിത്രം

മംഗളൂരു: തിങ്കളാഴ്ച പുലർച്ചെ ബൈക്കംപടിയിൽ മലയാളിയായ ബിസിനസുകാരന്റെ കാർ തടഞ്ഞുനിർത്തി 180 ഗ്രാം സ്വർണ്ണവുമായി ഏഴ് പേരടങ്ങുന്ന സംഘം കടന്നുകളഞ്ഞതായി പരാതി. പയ്യന്നൂർ സ്വദേശിയും മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ ജ്വല്ലറി ഉടമയുമായ വികാസാണ് കവർച്ചക്കിരയായത്. പുലർച്ചെ 2.15 ഓടെ വികാസും ഭാര്യയും മകനും സാംഗ്ലിയിൽ നിന്ന് പയ്യന്നൂരിലേക്ക് സ്വിഫ്റ്റ് കാറിൽ യാത്ര ചെയ്യുമ്പോഴാണ് സംഭവം നടന്നത്.

ദേശീയപാത 66 ലെ ബൈക്കംപടി ജംഗ്ഷനിലെ ദ്വാര ഹോട്ടലിന് സമീപം എത്തിയപ്പോൾ, ഇന്നോവ കാറിൽ എത്തിയ അക്രമികൾ വഴി തടഞ്ഞു. കവർച്ചക്കാർ വികാസിനെ വാഹനത്തിൽ നിന്ന് ബലമായി വലിച്ചിറക്കി ഭാര്യയെയും മകനെയും താൽക്കാലികമായി സ്വിഫ്റ്റ് കാറിൽ തട്ടിക്കൊണ്ടുപോയി. 180 ഗ്രാം സ്വർണ്ണാഭരണങ്ങൾ അടങ്ങിയ ബാഗ് കൊള്ളയടിച്ചു.തുടർന്ന് ഇരുവരേയും റോഡരികിൽ ഉപേക്ഷിച്ച് ഇരകളുടെ കാറിൽ കയറി കടന്നുകളഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:robbed moneycar stoppedMalayali boy
News Summary - Malayali man robbed after stopping car
Next Story