Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബംഗളൂരുവിൽ കാറിടിച്ച് മലയാളിക്ക് ദാരുണാന്ത്യം

text_fields
bookmark_border
ഷിബു ബദറുദ്ദീൻ
cancel
camera_alt

ഷിബു ബദറുദ്ദീൻ

ബംഗളൂരു: കർണാടക -ആന്ധ്രാപ്രദേശ് അതിർത്തിയായ ബാഗേപ്പള്ളിയിൽ കാറിടിച്ച് തിരുവനന്തപുരം സ്വദേശിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം ചെങ്കോട്ടുകോണം മടവൂർ പള്ളിക്കൽ കോട്ടപൊയ്കവിള വീട്ടിൽ ബദറുദ്ദീന്‍റെ മകൻ ഷിബു ബദറുദ്ദീൻ (46) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ ജോലിക്ക് നടന്നുപോകുന്നതിനിടെ നിയന്ത്രണം വിട്ട ടൊയോട്ട ക്വാളിസ് കാർ ഷിബുവിനെ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ മരണം സംഭവിച്ചു.

ബാഗേപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ മൃതദേഹം ആൾ ഇന്ത്യ കെ.എം.സി.സി ബംഗളൂരു പ്രവർത്തകരുടെ നേതൃത്വത്തില്‍ ബുധനാഴ്ച നാട്ടിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ പത്ത് വർഷത്തോളമായി ബാഗേപ്പള്ളിയിൽ കൂലിപ്പണി ചെയ്തുവരികയായിരുന്നു ഇദ്ദേഹം.

മാതാവ്: ആബിദ ബീവി. സഹോദരങ്ങൾ ഷിജു ബദറുദ്ദീൻ, ബൈജു ബദറുദ്ദീൻ. ഖബറടക്കം ഞാറയിൽകോണം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Malayali killed in Bengaluru car accident
Next Story